കൊച്ചി:അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തിയേക്കുമെന്നു സൂചന.ഇന്നസെന്റ് തന്നെയാണ് സര്‍വ്വസമ്മതനായ മോഹന്‍ലാലിനെ തന്റെ പിന്‍ഗാമിയായി നിര്‍ദ്ദേശിച്ചത് എന്നറിയുന്നു.തുടര്ച്ചയായിപതിനേഴു വര്‍ഷം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിരുന്ന ഇന്നസെന്റ് ഇനി ആ സ്ഥാനത്തേക്ക് ഉണ്ടാവില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.അതെ സമയം ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമേ താന്‍ പ്രസിഡന്റാകാനുള്ളൂ എന്ന നിലപാടാണ് മോഹന്‍ലാലിനു എന്നറിയുന്നു.ഇതിനു മുമ്പ് അദ്ദേഹം അമ്മയുടെ ജനറല്‍സെക്രട്ടറിയായും വൈസ് പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്.ഇടവേള ബാബുവിനെയാണ് ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
INDIANEWS24 KOCHI DESK