728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാല്‍ അച്ഛന്‍ വേഷത്തില്‍

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ അച്ഛന്‍ വേഷത്തിലെത്തുന്നു.തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതായുള്ള വാര്‍ത്തകള്‍ കൂറേക്കൂടി ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.തെലുങ്ക് ചിത്രത്തില്‍ പ്രമുഖ നടന്‍ ജൂനിയര്‍ എന്‍ ടി ആറിന്റെ അച്ഛനായിട്ടാണ് ലാല്‍ എത്തുക.

മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.ചിത്രത്തിന്റെ ഷൂട്ടിംഗ് വരുന്ന ജനുവരിയില്‍ തുടങ്ങും.ജനത ഗാരേജ് എന്നാണ് ചിത്രത്തിന്റെ പേര്.

അതേ സമയം തെലുങ്കിലും മലയാളത്തിലുമായി മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ട്.ചന്ദ്രശേഖര്‍ യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കും.ഗൗതമി,എസ് പി ബാലസുബ്രഹ്മണ്യം,ഉര്‍വ്വശി,നെടുമുടി വേണു തുടങ്ങിയവരും മോഹന്‍ലാലിനൊപ്പം ഉണ്ടാകുമെന്നറിയുന്നു.1994ല്‍ പുറത്തിറങ്ങിയ ഗാണ്ഡീവം ആണ് മോഹന്‍ലാല്‍ അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം.

INDIANEWS24.COM Movies

Leave a Reply