jio horizontal
728-pixel-x-90
<< >>

മോഹന്‍ലാലും രഞ്ജിത്തും ഒപ്പം ഒരു മൃതദേഹവും രംഗത്തെത്തിക്കുന്ന “ലൈഫ് ഡ്രാമാ”

ലോഹത്തിനു ശേഷം രഞ്ജിത്ത് – മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ  ഡ്രാമാ ഒരു ചെറിയ കഥാതന്തുവില്‍ നിന്നു വികസിച്ചു മോഹന്‍ലാല്‍ എന്ന നടന ചാതുര്യത്തിലൂടെ വികസിക്കുന്ന ഒരു ചിത്രമാണ്.പേര് സൂചിപ്പിക്കുനത്പോലെ നാടകീയത ഏറെയുള്ള  ഈ   ചിത്രത്തിന്‍റെ  ഹൈലൈറ്റ് മോഹൻലാലും  ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു മൃതദേഹവുമായുള്ള രംഗങ്ങളാണ്.അസാധാരണ മെയ് വഴക്കത്തോടെ ലാല്‍ ഈ രംഗങ്ങളില്‍ മികവ് പുലര്‍ത്തി.ആവര്‍ത്തന വിരസതയില്ലാതെ നര്‍മ്മ രംഗങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന ലാല്‍ പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട്.തന്‍റെ സമീപകാല കോമഡി ഹീറോ ചിത്രങ്ങളുടെ ലാഞ്ചന പോലുമില്ലാതെ ഡ്രാമയിലെ രാജുവിനെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിനു സാധിച്ചു.ലാല്‍ എന്ന നടനില്‍ നിന്നും ഇനിയും ഏറെ നമുക്ക് ലഭിക്കാനുണ്ട് എന്ന് രഞ്ജിത്ത് അടിവരയിടുന്നു.

ലണ്ടലിൽ ഇളയ മകളുടെ കൂടെ താമസിക്കുന്ന റോസമ്മ ചാക്കോ അപ്രതീക്ഷിതമായി മരണമടയുന്നു. റോസമ്മയുടെ ഏറ്റവും വലിയ ആഗ്രഹം താന്‍ മരിച്ചാല്‍ സ്വന്തം  നാട്ടിൽ  ഭർത്താവിന്റെ തൊട്ടരികിലായി തന്നെ അടക്കണം എന്നതായിരുന്നു. പക്ഷെ മൂത്തമകൻ ലണ്ടനിൽ തന്നെ മതി അടക്കം എന്ന് തീരുമാനിക്കുന്നു. അതിനായി അവർ ഡിക്സൺ ലോപ്പസ് എന്ന ഫ്യൂണറൽ സർവീസിനെ സമീപിക്കുന്നു. പല രാജ്യങ്ങളിൽ ഉള്ള മറ്റു നാലു മക്കൾ വരുന്നത് വരെ റോസമ്മയുടെ ബോഡി സൂക്ഷിക്കാൻ ഒരിടം വേണം. മൂത്തമകൾ ബോഡി മോർച്ചറിയിൽ സൂക്ഷിക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. തുടർന്ന് ഫ്യൂണറൽ സർവീസ് നടത്തുന്ന കമ്പനി തന്നെ ബോഡി സൂക്ഷിക്കാൻ തയ്യാറാകുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ കഥ.

റോസമ്മ ചാക്കോ ആയി വേഷമിട്ട അരുന്ധതി നാഗ്,ആശാ  ശരത്ത്,കനിഹ,സുബി എന്നിവർ അവരുടെ വേഷങ്ങൾ മികച്ചതാക്കി. സംവിധായകരായ ശ്യാമപ്രസാദും ജോണി ആന്റണിയും ദിലീഷ് പോത്തനും രണ്‍ജി പണിക്കരും അവതരിപ്പിച്ച  വേഷങ്ങള്‍ ശ്രദ്ധേയമായി .ജോണി ആന്റണിയുടെ ആന്റോ എന്ന വേഷം മലയാളത്തിന് തിരക്കേറിയ ഒരു സംവിധായക നടനെക്കൂടി  സമ്മാനിക്കും എന്നുറപ്പാണ്.ബൈജുവും മോഹന്‍ലാലും ഒരുമിക്കുന്ന  രംഗങ്ങള്‍ തിയേറ്ററില്‍ കയ്യടി നേടുന്നുണ്ട്.രഞ്ജിത്തിന്റെ സ്ഥിരം അഭിനേതാക്കളായ സുരേഷ് കൃഷ്ണയും ടിനി ടോമും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.ചില രംഗങ്ങള്‍ രഞ്ജിത്തിന്റെ തന്നെ കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയെ ഓര്‍മിപ്പിക്കുന്നുണ്ട്.DRAMA

ഭ്രമാത്മകമായ ഒരു രഞ്ജിത്ത് സ്വപ്നം എന്ന് വിശേഷിപ്പിക്കം ഡ്രാമയെ.അമിത പ്രതീക്ഷയില്ലാതെ പോകുന്ന പ്രേക്ഷകനെ രസിപ്പിക്കുന്ന ചിത്രമായ ഡ്രാമാ നമുക്ക് കൈമോശം വന്ന ചില സന്ദേശങ്ങള്‍ കൂടി പകര്‍ന്നു  നൽകുന്നുണ്ട്. ആദ്യപകുതിയിലെ മെല്ലെപ്പോക്ക് ലാലിന്റെ കഥാപാത്രത്തിന്റെ അതിഭാവുകത്വമില്ലാത്ത എന്‍ട്രിയിലൂടെ  മെച്ചപ്പെടുന്നുണ്ട്‌.മോഹന്‍ലാലിലൂടെ തുടര്‍ന്ന്‍ സഞ്ചരിക്കുന്ന ചിത്രം ഒത്തിരി  ട്വിസ്ടുകളില്ലാതെ തന്നെ ക്ലൈമാക്സിലേക്ക് രസകരമായി നീങ്ങുന്നു.ഇടയ്ക്ക്  നൊമ്പരപ്പെടുത്തുന്ന ഡ്രാമ നമ്മിലേക്ക് ഒന്ന്‍ കണ്‍ തുറന്നു നോക്കാനും പ്രേരിപ്പിക്കുന്നു.വിട്ടു കളയരുത്, ഈ ലൈഫ് ഡ്രാമയെ !

SANU SATHYAN INDIANEWS24 MOVIES DESK   

Leave a Reply