728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാലും മഞ്ജുവാര്യരും സത്യന്‍ അന്തിക്കാടിന്‍റെ ഓണചിത്രത്തില്‍ ?

മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിക്കുന്ന ഓണ ചിത്രം.സംവിധാനം സത്യന്‍ അന്തിക്കാട്. തിരക്കഥ,സംഭാഷണം ശ്രീനിവാസന്‍. നിര്‍മ്മാണം ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ .

Sathyan-sreeni-lalഇത്തരമൊരു ഡ്രീം പ്രോജക്റ്റ് അണിയറയില്‍ ഒരുങ്ങുന്നു എന്നാണു റിപ്പോര്‍ട്ട്.സത്യന്‍ – ശ്രീനി – ലാല്‍ – മഞ്ജുവാര്യര്‍ ടീമിന്‍റെ ഈ അപൂര്‍വ്വ ഒത്തുചേരല്‍ മഞ്ജു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ ഹൌ ഓള്‍ഡ്‌ ആര്‍ യു പൂര്‍ത്തിയായാലുടന്‍ ആരംഭിക്കുമെന്നാണറിയുന്നത്. തൂവല്‍ക്കൊട്ടാരം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്നീ സത്യന്‍ ചിത്രങ്ങളില്‍ ഇതിനു മുമ്പ് മഞ്ജു വാര്യര്‍ നായികയായിട്ടുണ്ട്. ഇരു ചിത്രങ്ങളിലും ജയറാമായിരുന്നു നായകന്‍.മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിച്ചത് ആറാം തമ്പുരാന്‍,കന്മദം എന്നീ ചിത്രങ്ങള്‍ക്കാണ്. ഈ നാല് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു.

മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും വീണ്ടും ഒന്നിപ്പിക്കാനായി ശ്രമം നടത്തിയത് രഞ്ജിത്താണ്. ആദ്യ ഘട്ടത്തില്‍ പ്രിഥ്വിരാജും ചിത്രത്തിലുണ്ടാകും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ കഥ വികസിക്കാതിരുന്നതിനാല്‍ ജി ഫോര്‍ ഗോള്‍ഡ്‌ എന്ന് നാമകരണം ചെയ്ത ആ പ്രൊജെക്റ്റ് തന്നെ ഒടുവില്‍ രഞ്ജിത്ത് ഉപേക്ഷിച്ചു. അതിനെ തുടര്‍ന്നാണ്‌ മഞ്ജു വാര്യര്‍ ഹൌ ഓള്‍ഡ്‌ ആര്‍ യുവില്‍ ജോയിന്‍ ചെയ്തത്.

നേരത്തെ അനൌണ്‍സ് ചെയ്ത ജോഷിയുടെ മോഹന്‍ലാല്‍ -അമല പോള്‍ ചിത്രം ലൈല ഓ ലൈലയുടെ ചിത്രീകരണം എന്നാരംഭിക്കും എന്നതിനെക്കുറിച്ച് ഇപ്പോഴും കൃത്യമായ അറിയിപ്പുകളൊന്നും ഇല്ല. പെരുച്ചാഴിയെത്തുടര്‍ന്നു മോഹന്‍ലാല്‍ ലൈല ഓ ലൈല പൂര്‍ത്തിയാക്കും എന്നാണു ആദ്യം പറഞ്ഞു കേട്ടത്. അദ്ദേഹം ഇപ്പോള്‍ മിസ്റ്റര്‍ ഫ്രോഡ് എന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ Manju-Warrier-Mohanlalഅഭിനയിച്ചു വരികയാണ്. ഏതായാലും സാഹചര്യങ്ങള്‍  അനുകൂലമായി വരികയാണെങ്കില്‍ പെരുച്ചാഴിക്ക് ശേഷം മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക സത്യന്‍ ചിത്രത്തിലായിരിക്കും എന്നറിയുന്നു.

INDIANEWS24 MOVIES

 

 

Leave a Reply