മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന പട്ടികയിലെ ആദ്യ നൂറിനകത്ത് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും. 73-ാം സ്ഥാനത്താണ് മോഹന്‍ലാലിന്റെ പേരുള്ളത്. ദുല്‍ഖറിന്റേത് 79-ാം സ്ഥാനത്തും. സല്മാന് ഖാന് ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന താരം. 2016 ഒക്ടോബര്‍ ഒന്ന് മുതല്‍ 2017 സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനം കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
പട്ടികയില്‍ രണ്ടാമതുള്ളത് ഷാരൂഖ് ഖാന് ആണ്. മൂന്നമാത് ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയാണ്. പട്ടികയിലുള്ള ആദ്യ വനിത പ്രിയങ്ക ചോപ്രയാണ്. ഏഴാം സ്ഥാനത്താണ് ഇവര്‍. തെന്നിന്ത്യന്‍ താരങ്ങളില്‍ മുന്നില്‍ പ്രമുഖ പട്ടികയിലെ 12-ാമനായ എ ആര് റഹ്മാന് ആണ്. തമിഴ് താരം സൂര്യയാണ് തെന്നിന്ത്യയില്‍ നിന്നുള്ള രണ്ടാമന്. 25-ാം സ്ഥാനക്കാരനായാണ് ഇദ്ദേഹം ഇടിംപിടിച്ചിരിക്കുന്നത്.
INDIANEWS24.COM Movies