728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാലിന് നാലാമൂഴം – ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടത്തിന്റെ അമരത്ത്

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടുക എന്ന ഖ്യാതി ഇനി മലയാളത്തിന്റെ ഇതിഹാസതാരം മോഹന്‍ലാലിന് സ്വന്തം. രണ്ടു പ്രാവശ്യം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ ലാലിന് രണ്ടു തവണ മികച്ച അഭിനയത്തിന് പ്രത്യക പുരസ്കാരവും ലഭിക്കുകയുണ്ടായി. കൂടാതെ നിരവധി വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സാധ്യതാ പട്ടികയിലും അവസാന റൌണ്ടിലും എത്തിയ ലാലിന് സദയം, കാലാപാനി,ഇരുവര്‍,തന്മാത്ര,ഭ്രമരം,പരദേശി,പ്രണയം എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്ക് തലനാരിഴയ്ക്കാണ് അവാര്‍ഡ് നഷ്ടമായത്. മുന്‍പ് ലഭിച്ചിട്ടുള്ളതിനാല്‍ ഇക്കുറി നല്‍കാനാവില്ല എന്ന ജൂറിയുടെ  അനുചിതമായ നിലപാട് ലാലിന് നഷ്ടമാക്കിയത് രണ്ടു ദേശീയ പുരസ്കാരങ്ങളാണ്.പ്രണയത്തില്‍ നായകവേഷമല്ല എന്ന വിചിത്രമായ കാരണം പറഞ്ഞാണ് ലാലിന് അവാര്‍ഡ്‌ നിഷേധിക്കപ്പെട്ടത്. ലാലിന് ലഭിച്ച ദേശീയ പുരസ്കാരങ്ങള്‍ ചുവടെ:

1991- ഭരതം (മികച്ച നടന്‍)
1989 – കിരീടം (പ്രത്യേക പരാമര്‍ശം)
2000 – വാനപ്രസ്ഥം (മികച്ച നടന്‍ & മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവ് )
2017 – മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനതാഗാരേജ്, പുലിമുരുഗന്‍ (പ്രത്യേക പരാമര്‍ശം)

അഭിനേതാവിനുള്ള നാല് ദേശീയ പുരസ്‌കാരങ്ങള്‍ കൂടാതെ 1999 ല്‍ വാനപ്രസ്ഥത്തിന്റെ നിര്‍മാതാവ് എന്ന നിലയില്‍ നേടിയ  പുരസ്‌കാരമുള്‍പ്പെടെ ലാലിന്റെ സ്വീകരണമുറിയിലേക്ക് എത്തിയത് അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളാണ്. മികച്ച നടനുള്ള പുരസ്‌കാരം മൂന്ന് തവണ നേടിയ കമലഹാസനും അമിതാഭ് ബച്ചനും മമ്മൂട്ടിയുമാണ് പുരസ്കാര ലബ്ധിയില്‍ മോഹന്‍ലാലിന് തൊട്ടുപിന്നില്‍.ഏറ്റവും അധികം കേരള  സംസ്ഥാന അവാര്‍ഡുകള്‍ നേടിയ നടനും മോഹന്‍ലാലാണ്. 1986,1991,1995,2000,2005,2007 എന്നീ വര്‍ഷങ്ങളിലായി ആറ് പുരസ്‌കാരങ്ങളാണ് അദ്ദേഹം കരസ്ഥമാക്കിയത്.മമ്മൂട്ടി, മുരളി എന്നിവരാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേട്ടത്തില്‍ മോഹന്‍ലാലിന് തൊട്ടുപിന്നിലുള്ളത്.

2017ല്‍ മോഹന്‍ലാലിന് പ്രത്യേക ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ജനതാ ഗ്യാരേജ്, പുലിമുരുകന്‍,മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍  എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ നിന്നും നേടിക്കൊടുത്ത കളക്ഷന്‍ 375 കോടിയോളം രൂപയാണ് എന്നത് ഈ വര്‍ഷത്തെ  പ്രത്യക പരാമര്‍ശ പുരസ്‌കാരത്തിന് മാറ്റ് കൂട്ടുന്നു.

INDIANEWS 24.COM  EXCLUSIVE – SANU SATHYAN

Leave a Reply