728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാലിന്‍റെ പെരുച്ചാഴി ഓണക്കാഴ്ച്ചയായി ആഗസ്ത് 29ന്

കൊച്ചി: മോഹന്‍ലാല്‍ ചിത്രം പെരുച്ചാഴി ഓണക്കാഴ്ചയായി ആഗസ്ത് 29ന് ചിത്രം തിയേറ്ററിലെത്തും.മോഹന്‍ലാലിന്റെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ചിത്രങ്ങളിലൊന്നാണ് അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴി.ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ സാന്ദ്രാ തോമസും വിജയ ബാബുവും ചേര്‍ന്നാണ് പെരുച്ചാഴി നിര്‍മ്മിക്കുന്നത്.ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത് അമേരിക്കയിലാണ്. വിഖ്യാതമായ യൂണിവേഴ്‌സല്‍ സ്റ്റുഡിയോസിലും സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചു.കൊച്ചിയിലാണ് അവസാന ഘട്ട ചിത്രീകരണം പൂര്‍ത്തിയായത്.
Peruchazhi-lal

രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായി ഒരുങ്ങുന്ന പെരുച്ചാഴിയില്‍മോഹന്‍ലാലും മുകേഷുമാണ് നേര്‍ക്ക്‌ നേര്‍ എത്തുന്നത്.രാഷ്ട്രീയ നേതാക്കളായ വിശ്വനാഥനും (മോഹന്‍ലാല്‍) മന്ത്രി രാഘവനും (മുകേഷ്)  തമ്മിലുള്ള രാഷ്ട്രീയ വൈരമാണ് പെരുച്ചാഴിയുടെ ഹൈലൈറ്റ്. മോഹന്‍ലാലിന്റെ കഥാപാത്രമാണ് പെരുച്ചാഴി എന്ന് അറിയപ്പെടുന്നത്. ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത വിശ്വനാഥന്‍ ഒരു പ്രത്യേക ദൗത്യത്തിനായി അമേരിക്കയില്‍ എത്തപ്പെടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയില്‍ പ്രദിപാദിക്കപ്പെടുന്നത്. ചിത്രത്തില്‍ ലാലിനും മുകേഷിനും പുറമേ നിര്‍മ്മാതാക്കളായ വിജയ് ബാബു, സാന്ദ്ര തോമസ്,അജു വര്‍ഗീസ്, ബാബുരാജ്, ഡല്‍ഹി ഗണേഷ്, ശങ്കര്‍ രാമകൃഷ്ണന്‍, രമേഷ് പിഷാരടി, രാഗിണി നന്ദ്‌വാണി,പൂനം ബാജ്‌വ തുടങ്ങിയ വലിയ  താരനിരയുണ്ട് ചിത്രത്തില്‍.

INDIANEWS24 MOVIES

lal peruchcazhi

Leave a Reply