728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാലിന്റെ സര്‍പ്രൈസ് എന്‍ട്രി ! ക്യൂ പാലിച്ച് താരം വോട്ട് രേഖപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്തിനു സര്‍പ്രൈസ് നല്‍കി മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്തി.മുടവൻമുകളിലെ പോളിംഗ് ബൂത്തിൽ രാവിലെ വോട്ട് ചെയ്യാനെത്തിയവർക്ക്  ക്യൂവിൽ സാധാരണക്കാരോടൊപ്പം വെള്ള ഷർട്ടും ജീൻസുമണിഞ്ഞു നില്‍ക്കുന്ന മോഹന്‍ലാലിനെ കണ്ടപ്പോള്‍ അത്ഭുതം അടക്കാനായില്ല.തുടര്‍ന്നു ആരാധകരുടെ ആർപ്പ് വിളിയായി. പോളിംഗ് കേന്ദ്രമാണ് എന്ന തിരിച്ചറിവില്‍ എല്ലാപേരും ഉടനെ അച്ചടക്കം പാലിച്ചു.

എത്ര തിരക്കുണ്ടെങ്കിലും തങ്ങളുടെ  അമൂല്യമായ സമ്മതിദാനാവകാശം ഏവരും രേഖപ്പെടുത്തണം എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കാന്‍ ഇത്തരം താര വോട്ടുകള്‍ സഹായിക്കും.ചലച്ചിത്ര താരം മമ്മൂട്ടി,സംവിധായകന്‍ ഫാസില്‍,ഫഹദ് ഫാസില്‍,ടോവിനോ തോമസ്‌ തുടങ്ങിയവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

INDIANEWS24 ELECTION DESK

 

Leave a Reply