728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാലിന്റെ ബ്ലോഗ് ഹാക്ക് ചെയ്തു

തിരുവനന്തപുരം:നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ് ഹാക്ക് ചെയ്തു.താരത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ‘ദ കംപ്ലീറ്റ് ആക്ടര്‍ ഡോട്ട് കോം’ എന്ന സൈറ്റിലെ ബ്ലോഗ് വിഭാഗം പാക്കിസ്ഥാന്‍ ഹാക്കര്‍മാരാണ് ഹാക്ക് ചെയ്തത്.പിന്നീട് പുനസ്ഥാപിച്ചു.

സൈറ്റ് ഹാക്ക് ചെയ്ത ശേഷം പാക്കിസ്ഥാന്‍ പതാകയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്‌.അഡ്മിന്‍ സന്ദേശത്തിനൊപ്പം ഞങ്ങള്‍ മുസ്ലിം തീവ്രവാദികളല്ലെന്നും സന്ദേശത്തില്‍ പറയുന്നു.കശ്മീര്‍ സ്വതന്ത്രമാക്കണമെന്ന സന്ദേശവുമുണ്ട്.നിങ്ങള്‍ തോക്കുകള്‍ ഉപയോഗിക്കും എന്നാല്‍ അത് ഒരു ദിവസം നിലയ്ക്കുമെന്ന് ഇന്ത്യന്‍ രാഷ്ട്രപതിക്കുള്ള സന്ദേശത്തില്‍ പറയുന്നു.ടീം സൈബര്‍ വാരിയേഴ്‌സ് എന്ന ഗ്രൂപ്പാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്.

INDIANEWS24.COM KERALA

Leave a Reply