മോഹന്‍ലാല്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രം മനമന്ദയുടെ ടീസര്‍ പുറത്തിറങ്ങി.ഈ ചിത്രം റിലീസ് ചെയ്യാന്‍ ലാല്‍ ആരാധകരേക്കാള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യയിലെ സൂപ്പര്‍ സംവിധായകരില്‍ ഒരാളായ എസ് എസ് രാജമൗലി.ബ്രഹ്മാണ്ഡ ചിത്രമൊരുക്കി ദേശീയ പുരസ്കാരം വരെ നേടിയ സംവിധായകന് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മനമന്ദയുടെ അണിയറക്കാരോട് ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഉടന്‍ അറിയിക്കണമെന്ന് അദ്ദേഹം അപേക്ഷിക്കുന്നുണ്ട്.
ചന്ദ്രശേഖര്‍ യെലറ്റി സംവിധാനം ചെയ്യുന്ന മനമന്ദയുടെ ടീസര്‍ ഇറങ്ങി അധികം വൈകാതെ തന്നെ രാജമൗലി മോഹന്‍ലാല്‍ ചിത്രത്തിനായി കാത്തിരിക്കുന്ന വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.ടീസറില്‍ മലയാളത്തിന്റെ സൂപ്പര്‍താരം തെലുങ്ക് സംസാരിക്കുന്ന രംഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.തെലുങ്കില്‍ മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിനായി ഡബ്ബ് ചെയ്തത്.തെലുങ്കിന് പുറമെ തമിഴിലും മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.ഗൗതമിയാണ് മനമന്ദയിലെ നായിക.
INDIANEWS24.COM Movies