728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാലിനെ പത്മഭൂഷന്‍ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തു

തിരുവനന്തപുരം:ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷന്‍ നല്‍കി ആദരിക്കുന്നതിനായി മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ പേര് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തു.താരത്തിന് പുറമെ പ്രമുഖ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരെയും ഈ പുരസ്‌കാരം നല്‍കുന്നതിനായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.36 വര്‍ഷത്തോളമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മോഹന്‍ലാലിന് 2001ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

പത്മ പുരസ്‌കാരങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് ഇക്കുറി 33 പേരെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.ചലച്ചിത്രമേഖലയില്‍ നിന്നും സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി,കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി, ഗായകന്‍ പി ജയചന്ദ്രന്‍ എന്നിവര്‍ പട്ടികയിലുണ്ട്. ഇവര്‍ക്ക് പുറമെ ചരിത്രകാരന്‍ എം ജി എസ് നാരായണന്‍, പത്രപ്രവര്‍ത്തകന്‍ കെ എം റോയ്, നാടക രചയിതാവ് സൂര്യാ കൃഷ്ണമൂര്‍ത്തി, നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി യു തോമസ് തുടങ്ങിയവരും ശുപാര്‍ശ പട്ടികയിലുണ്ട്.

INDIANEWS24 TVPM

Leave a Reply