ഇരുവര്‍ എന്ന തെന്നിന്ത്യന്‍ ഹിറ്റിന് ശേഷം പ്രകാശ് രാജും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണ് പരസ്യചിത്ര സംവിധായകന് ശ്രീകുമാര്‍ മേനോന്റെ കന്നിചിത്രമായ ഒടിയന്. ഇതിന്റെ ചിത്രീകരണം പാലക്കാട്ട് പുരോഗമിക്കുന്നതിനിടെയാണ് പ്രകാശ് രാജ് മലയാളത്തിന്റെ പ്രിയതാരത്തെ കുറിച്ച് വാചാലനായത്. തന്നെ അല്‍ഭുതപ്പെടുത്തിയ നടനാണ് മോഹന്‍ലാല്‍, മാത്രമല്ല അസൂയയോടെയാണ് താരത്തെ കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തമിഴ്നാട് രാഷ്ട്രീയത്തിന്റെ ചരിത്രം പ്രമേയമായ ഇരുവര്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു. ചിത്രം ദേശീയ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടപ്പോള്‍ മികച്ച താരത്തെ തിരഞ്ഞെടുക്കാന്‍ ജൂറിക്ക് വലിയ ആശയക്കുഴപ്പമാണുണ്ടായത്. മോഹന്‍ലാലും പ്രകാശ് രാജും വേഷമിട്ട ചിത്രത്തില്‍ ആരാണ് കേന്ദ്രകഥാപാത്രമെന്നായിരുന്നു ജൂറിയുടെ സംശയം. ഇത് നിവര്‍ത്തിച്ച് കിട്ടാന്‍ സംവിധായകന് മണിരത്നത്തെ വിളിച്ചു ചോദിച്ചപ്പോള്‍ ദേഷ്യത്തോടെ അദ്ദേഹം രണ്ടുപേരും നായകന്മാരാണെന്ന് അറിയിച്ചു. ഒടുവില്‍ താന്‍ ചെയ്ത കഥാപാത്രത്തെ സഹനടനായി വിലയിരുത്തി ജൂറി അവാര്‍ഡ് പ്രഖ്യാപിക്കുകായയിരുന്നു-പ്രകാശ് രാജ് പറഞ്ഞു.
INDIANEWS24.COM Movies