728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാലിനെ ചലച്ചിത്ര പുരസ്കാര ദാനചടങ്ങിനു ക്ഷണിക്കുമെന്നു മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം: മന്ത്രി എ കെ ബാലന്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാനച്ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ചു .മോഹന്‍ലാലിനെ ചടങ്ങിനു ക്ഷണിക്കുമെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.ആരും പറ  ഞ്ഞിട്ടല്ല ലാലിനെ ക്ഷണിക്കുന്നത്.നാളെ സര്‍ക്കാര്‍ മോഹന്‍ലാലിനു ക്ഷണക്കത്ത് നല്‍കും. മോഹന്‍ലാല്‍  പങ്കെടുത്താല്‍ ചടങ്ങിനു   ശോഭ കുറയുമെന്ന വാദം യുക്തിരഹിതമാണ് എന്നും അദ്ദേഹം പറഞ്ഞു.ചിലര്‍ ഒപ്പിട്ടു നല്‍കിയ കത്തിലെ ആവശ്യത്തില്‍ അടിസ്ഥാനമില്ലെന്നും എ കെ ബാലന്‍ വ്യക്തമാക്കി. 2011 ല്‍ തമിഴ് സിനിമാ നടന്‍ സൂര്യ മുഖ്യാതിഥിയായിരുന്നുവെന്നും  ചരിത്രം അറിയാതെയാണ് വിവാദമുണ്ടാക്കുന്നതെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് സാമൂഹിക സാംസ്കാരിക സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒപ്പിട്ട പ്രസ്താവന കഴിഞ്ഞ ദിവസം ഇറക്കുകയും ഇതു സംബന്ധിച്ച് നിവേദനം സര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു.

INDIANEWS 24 TVPM DESK

Leave a Reply