728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാലിനെ കാണാന്‍ പോളണ്ടുകാരന്‍ ആരാധകന്‍ കൊച്ചിയില്‍

കൊച്ചി:മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിനെ കാര്യമായി വീക്ഷിക്കുന്ന പോളണ്ടുകാരന്‍ ആരാധകന്‍ കൊച്ചിയില്‍.ബര്‍ത്തോഷ് ഷര്‍നോട്ടയാണ് പോളണ്ടില്‍ നിന്നും പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയിരിക്കുന്നത്.

സിനിമയെ അഗാധമായി പ്രണയിക്കുന്ന ബര്‍ത്തോഷ് ദക്ഷിണേന്ത്യന്‍ ചിത്രങ്ങളും ശ്രദ്ധിക്കാറുണ്ട്.പോളിഷ് ഭാഷയില്‍ ദക്ഷിണേന്ത്യന്‍ സിനിമകളെ പറ്റി ബ്ലോഗുകള്‍ ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ ഇദ്ദേഹം ജന്മനാ ഉള്ള ശാരീരിക വൈകല്യം കാരണം ഇലക്ട്രിക് വീല്‍ചെയറിലാണ് ജീവിതം തള്ളിനീക്കുന്നത്.ഇരുവര്‍ ആണ് ഏറ്റവും ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ ചിത്രം.

ബര്‍ത്തോഷ് ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളുടെ രാഷ്ട്രീയ ഇപെടലിനെ കുറിച്ച് പഠിക്കുകയാണ് ഇപ്പോള്‍.കൊച്ചിയിലെത്തിയിരിക്കുന്നത് മോഹന്‍ലാലിനെ കാണുകയും അതുവഴി മലയാള സിനിമയെ അടുത്തറിയുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ്.വിക്കിപീഡിയയില്‍ മോഹന്‍ലാലിനെ കുറിച്ചുള്ള വിവരണം പോളീഷ് ഭാഷയില്‍ കുറിച്ചിരിക്കുന്നത് ബര്‍ത്തോഷാണ്.

INDIANEWS24.COM Kochi

Leave a Reply