728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാലിനെ അനുകൂലിച്ച് വിനയന്‍

തെരഞ്ഞെടുപ്പ് കാലം പൊതുവേ പലരുടെയും അകല്‍ച്ച കൂട്ടുകയും പിണക്കം മാറ്റുകയും ചെയ്യുന്ന അല്‍ഭുതങ്ങള്‍ക്ക് കൂടി സാക്ഷ്യം വഹിക്കാറുണ്ട്.ഇത്തവണ അക്കാര്യത്തില്‍ ഒരല്‍പ്പം വ്യത്യാസം രാഷ്ട്രീയത്തിലല്ല മറിച്ച് സിനിമാരംഗത്താണ് അത്തരത്തില്‍ ഇണക്കവും പിണക്കവും വന്നുചേര്‍ന്നിരിക്കുന്നത്.പത്തനാപുരത്തെ പ്രചാരണവുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെ അനുകൂലിച്ച്‌ സംവിധായകന്‍ വിനയന്‍ രംഗത്തെത്തിയതാണ് ഏറെ കൗതുകമുണര്‍ത്തിയിരിക്കുന്നത്.

പതിവില്ലാതെ താരസാന്നിധ്യം ഏറിയ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.താരമെന്നതിലുപരി രാഷ്ട്രീയ പാരമ്പര്യം കൂടിയുള്ള കെ ബി ഗണേഷ്‌കുമാര്‍ ഒന്നര പതിറ്റാണ്ടായി നിയമസഭാ സാമാജികനാണ്.മുകേഷ്,ജഗദീഷ്,ഭീമന്‍ രഘു എന്നിവരടക്കമുള്ള താരങ്ങള്‍ കൂടി ഇത്തവണ അങ്കത്തനിറങ്ങി.

പത്തനാപുരത്ത്‌ ജഗദീഷും രഘുവും എതിരാളികളായുള്ള ഗണേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ കഴിഞ്ഞ ദിവസം പ്രിയദര്‍ശനൊപ്പം മോഹന്‍ലാലെത്തിയതാണ് പുകിലായത്.എത്രവലിയ സൂപ്പര്‍താരം ഇറങ്ങിയാലും കേരളത്തിലുള്ളവരുടെ രാഷ്ട്രീയബോധം മാറ്റിമറിക്കാനാകില്ലെന്ന വിവേകം പോലുംകാട്ടാതെ സംഭവം അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ചു.ജഗദീഷ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനു പിന്നാലെ സലിംകുമാര്‍ മോഹന്‍ലാലിന്റെ നിലപാടിനെതിരെ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച് എതിര്‍പ്പ് പ്രകടമാക്കി.അമ്മയിലെ അംഗങ്ങള്‍ക്കെതിരെ പ്രചാരണത്തിനിറങ്ങരുതെന്ന അമ്മയിലെ നിര്‍ദേശം ലാല്‍ മറികടന്നെന്നായിരുന്നു സിലംകുമാറിന്റെ ആരോപണം.ഇത്തരം നിര്‍ദേശങ്ങളില്ലെന്നും ഒരു വ്യക്തിയുടെ സ്വതന്ത്രമായ നിലപാട് നിയന്ത്രിക്കേണ്ടതല്ലെന്നും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കി.ഇതേ അഭിപ്രായവുമായി ഇടതുപക്ഷ സഹയാത്രികനായ കമലും രംഗത്തെത്തി.സിപിഐയുമായി അടുത്ത ബന്ധംപുലര്‍ത്തുന്ന സംവിധായകന്‍ വിനയനും മോഹന്‍ലാലിനെ പിന്തുണയ്ക്കുകയാണുണ്ടായത്.ലാല്‍ വിവാദത്തില്‍പ്പെട്ടപ്പോഴെല്ലാം അദ്ദേഹത്തെ വിമര്‍ശിക്കുകമാത്രം ചെയ്തിട്ടുള്ള വിനയന്റെ പ്രസ്താവന ഏറെ ശ്രദ്ധേയമായി.പ്രസ്താവനക്കിടെ മോഹന്‍ലാലിനെതിരെ തിരിഞ്ഞ സലിംകുമാറിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.മോഹന്‍ലാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചാരണത്തിനെത്തിയെങ്കില്‍ സലിം എതിര്‍ക്കില്ലായിരുന്നുവെന്ന് വിനയന്‍ പറഞ്ഞു.

INDIANEWS24.COM Movies

Leave a Reply