728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാലിനു ജന്മദിന സമ്മാനമായി നീരാളിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍

കൊച്ചി:മലയാളത്തിന്റെ പൊന്നും വിലയുള്ള സൂപ്പര്‍ താരം മോഹന്‍ലാലിന്‍റെ ജന്മദിനമാണിന്നു.ലോകമെമ്പാടുമുള്ള ആരാധകര്‍ തങ്ങളുടെ ലാലേട്ടന്റെ ജന്മദിനം വിവിധ രീതിയില്‍ ആഘോഷിക്കുകയാണ്.ലാല്‍ ഫാന്‍സ്‌ കേരളത്തിളുടനീളം മോഹന്‍ലാലിന്റെ പുലി മുരുകന്‍ തുടങ്ങിയുള്ള  മെഗാ ഹിറ്റ്‌ ചിത്രങ്ങളുടെ ഫാന്‍സ്‌ ഷോ സംഘടിപ്പിച്ചുകൊണ്ടും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടും മേയ് 21 ആഘോഷഭരിതമാക്കുമ്പോള്‍ നീരാളി എന്ന സിനിമയുടെ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസ് ചെയ്തുകൊണ്ടാണ് ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്‌. ഇന്ന്   രാവിലെ 7  മണിക്ക് മോഹന്‍ലാലിന്റെ തന്നെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്ത് വിട്ടത്.നീരാളി  ജൂണ്‍ അവസാന വാരത്തില്‍ തിയേറ്ററുകളില്‍ എത്തും എന്നറിയുന്നു.ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ  സംവിധാനം ചെയ്യുന്ന നീരളിയില്‍ ലാലിനൊപ്പം നദിയാ മൊയ്തു,പാര്‍വതി നായര്‍,സുരാജ് വെഞ്ഞാറമൂട് തുടങ്ങി ഒരു വലിയ താര നിര അണി നിരക്കുന്നു.മൂൺഷോട്ട് എൻറർടെയിൻമെൻറിൻറെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സാജു തോമസാണ്. 

തന്റെ ജന്മദിനത്തില്‍ യു കെ യില്‍ നടന്നു വരുന്ന രഞ്ജിത്തിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹന്‍ലാല്‍.ലാലിന്റെ ടീമംഗങ്ങള്‍ അദ്ദേഹവുമൊത്ത് ജന്മദിനത്തിലുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കു വെച്ചിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ ലാലിന്റെ ജന്മദിനാഘോഷങ്ങള്‍ നടക്കും.മമ്മൂട്ടി,നിവിന്‍ പോളി,ടോവിനൊ തോമസ്‌,ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി താരങ്ങള്‍ മോഹന്‍ലാലിനു ജന്മദിനാശംസകള്‍ നേര്‍ന്നു. #HappyBirthdayLaletta  എന്ന ഹാഷ് ടാഗ്  ഫേസ്ബുക്ക് ട്രെന്‍ഡിംഗില്‍ മൂന്നാമത് എത്തി എന്നതാണ്    മറ്റൊരു ലാല്‍ ജന്മദിന വാര്‍ത്ത.

liju lalettanINDIANEWS 24 MOVIE DESK

Neerali Official Trailer

https://youtu.be/6CL8RdmcYwQ

Leave a Reply