728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ “നര” ലാല്‍ !! മിസ്റ്റര്‍ ഫ്രോഡ് ടീസര്‍ പുറത്തിറങ്ങി

കൊച്ചി: മാടമ്പി,ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. 23 സെക്കണ്ടുകള്‍ മാത്രമുള്ള ടീസറിന് ഗംഭീര വരവേല്‍പ്പാണ് ലഭിക്കുന്നത്.ലാലും സിദ്ദിക്കുമാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.ഗ്രാന്‍ഡ്‌ മാസ്റ്ററിലെപ്പോലെ “നര” ഗെറ്റപ്പിലാണ് ലാല്‍ ഇക്കുറിയും. ജില്ലയിലെ “നര”വേഷം ഹിറ്റാക്കിയ ലാല്‍ ഇഷ്ഖ്‌യയുടെ തമിഴ് റീമേക്കിലും നര ഗെറ്റപ്പിലാണ് എത്തുന്നത്.ആയുര്‍വേദ ചികിത്സ കഴിഞ്ഞു ഫ്രഷ്‌ ലുക്കിലാണ് ലാല്‍ മിസ്റ്റര്‍ ഫ്രോഡില്‍ പ്രത്യക്ഷപ്പെടുന്നത്.

ഭാഗ് മില്‍ക്കാ ഭാഗ് – മഗധീര ഫെയിം ദേവ് ഗില്‍,ദേവന്‍,സിദ്ദിക്ക്,സായികുമാര്‍,വിജയകുമാര്‍(തമിഴ്),വിജയ്‌ബാബു,സത്താര്‍ എന്നിവരാണ് മിസ്റ്റര്‍ ഫ്രോഡിലെ പ്രധാന താരങ്ങള്‍.മിയായാണ് നായിക.എ വി എ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എ വി അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്.

mr fraud

INDIANEWS24 MOVIES

Leave a Reply