728-pixel-x-90-2-learn
728-pixel-x-90
<< >>

മോഷ്ടാവ് കെട്ടിടത്തിലെ എ സിയില്‍ ഭയന്നിരുന്നത് രണ്ടര ദിവസം

ബീജിംഗ്:മോഷ്ടിക്കാനായി ബഹുനില കെട്ടടത്തില്‍ കയറിയ ആള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട് ഭയന്ന് കെട്ടിടത്തിലെ എസിക്ക് മുകളില്‍ രണ്ടര ദിവസം കഴിച്ചുകൂട്ടി.ഇയാളെ താഴെയിറക്കാന്‍ പല ശ്രമങ്ങള്‍ നടത്തിയിട്ടും വിജയിച്ചില്ല.ഒടുവില്‍ അറുപത് മണിക്കൂറുകള്‍ ആ നിലയില്‍ തുടര്‍ന്നതോടെ ശാരീരിക അസ്വസ്ഥതകള്‍ മൂലം താനെ ഇറങ്ങാന്‍ തയ്യാറാകുകയായിരുന്നു.ഇറങ്ങിയ ഉടനെ പോലീസ് പിടികൂടി.

ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രവിശ്യയിലായിരുന്നു സംഭവം.പുലര്‍ച്ചെ സമയത്തായിരുന്നു മോഷണം.നാട്ടുകാര്‍ കണ്ടു എന്ന് ബോധ്യപ്പെട്ടതോടെ മൂന്നുനില കെട്ടിടത്തില്‍ എ.സി. യൂണിറ്റിലൊന്നില്‍ യുവാവ് ഇരിപ്പുപ്പിച്ചു.താഴെയിറക്കാന്‍ നാട്ടുകാര്‍ പണിപതിനെട്ടും പയറ്റിയെങ്കിലും വിജയിച്ചില്ല.ഇതിനിടെ ചിലര്‍ ആഹാരംനല്‍കാനും ശ്രമിച്ചു. അതും യുവാവ് നിരസിച്ചു.കയ്യിലുണ്ടായിരുന്ന ഒരുകുപ്പി വെള്ളംമാത്രമാണ് യുവാവ് കുടിച്ചത്.ഒടുവില്‍ കാലിലെ മസിലുകള്‍ ഉരുണ്ടു കയറിയതോടെ താഴെയിറങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.താഴെയിറങ്ങിയ ഉടന്‍ അറസ്റ്റു ചെയ്തു.

രക്ഷപ്പെടുത്തലിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പരക്കുകയാണ്.ഒരു പ്രാദേശിക പത്രപ്രവര്‍ത്തകനാണ് വീഡിയോ എടുത്തത്.

INDIANEWS24 BEIJING

Leave a Reply