728-pixel-x-90-2-learn
728-pixel-x-90
<< >>

മോഷണത്തിന് ഇരയായ മലയാളി യാത്രക്കാരന് ഖത്തർ എയർവേയ്‌സ് നഷ്ടപരിഹാരം നൽകി

ദോഹ: വിമാനയാത്രയിൽ ബാഗേജിൽ നിന്നും സാധനങ്ങൾ മോഷണം പോയ മലയാളി യാത്രക്കാരന് ഖത്തർ എയർവേയ്‌സ് നഷ്ട്ടപരിഹാരം നൽകി. നഷ്ടപെട്ട വസ്തുക്കളുടെ മൂല്യത്തിന്റെ ൫൫ ശതമാനം തുകയാണ് കോഴിക്കോട് സ്വദേശിയായ ഡോ. അനീസിന് ലഭിച്ചത്.

ഫെബ്രുവരി 24-ന് അമേരിക്കയില്‍നിന്നും ദോഹ വഴി കരിപ്പൂരെത്തിയ രണ്ടുലക്ഷം രൂപ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയത്. പോയതായി കണ്ടെത്തിയത്. ഖത്തര്‍ എയര്‍വേയ്‌സ് സംഭവം വിശദമായി അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് വിമാനക്കമ്പനിക്കുള്ള ഉത്തരവാദിത്വം കണക്കിലെടുത്ത് ൧.൧൦ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്.

ബാഗേജില്‍നിന്നും വില കൂടിയ അഞ്ചു ബ്രാന്‍ഡഡ് വാച്ചുകള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവയായിരുന്നു മോഷണം പോയത്. നമ്പര്‍ ലോക്ക് ഉള്ള ബാഗേജ് ഉള്‍പ്പെടെ രണ്ട് ബാഗേജുകളും തുറന്ന് പരിശോധിച്ച നിലയിലായിരുന്നു. ഒരു ബാഗേജില്‍ മറ്റൊരാളുടെ വസ്ത്രവും കണ്ടെടുത്തു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ കമ്പനിക്ക് പരാതി നല്‍കിയത്.

INDIANEWS24.COM Gulf Desk

Leave a Reply