728-pixel-x-90-2-learn
728-pixel-x-90
<< >>

മോശം വിമാനത്താവളങ്ങളില്‍ കൊല്‍ക്കത്തയും ചെന്നൈയും മുംബൈയും

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മോശമായ പത്ത്  വിമാനത്താവളങ്ങളുടെ പട്ടികയില്‍ കൊല്‍ക്കത്തയും ചെന്നൈയും മുംബൈയും. ഒരു ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
കൊല്‍കത്തയിലെ നേതാജി സുഭാഷ്‌ചന്ദ്രബോസ് വിമാനത്താവളം ലോകത്തിലെ മൂന്നാമത്തെ മോശം വിമാനത്താവളമാണെന്ന് സര്‍വേ പറയുന്നു. ചെന്നൈ രാജ്യാന്തര വിമാനത്താവളം ആറാമതും മുംബൈ ശിവജി വിമാനത്താവളം എട്ടാമതുമാണ്.
ഫിലിപ്പിന്‍സിലെ പ്രധാനപ്പെട്ട മനില വിമാനത്താവളമാണ് ഏറ്റവും മോശം. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ്‌ മനില നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കുന്നത്. ബെര്‍ഗമോ, പാരിസ് ബൂവൈസ്, ഫ്രാങ്ക്ഫര്‍ട്ട് ഹാന്‍, റോം ഫിയുമിസിനോ, ലോസ് ഏന്ജല്‍സ് എന്നിവയും മോശപ്പെട്ട പത്ത് വിമാനത്താവളങ്ങളില്‍ പെടും.
വൃത്തി, മെച്ചപ്പെട്ട കസ്റ്റമര്‍ സര്‍വീസ്, സുഖകരം, സൗകര്യപ്രദം എന്നീ കാര്യങ്ങള്‍ അടിസ്ഥാനമാക്കി ആയിരുന്നു സര്‍വേ.

Leave a Reply