728-pixel-x-90-2-learn
728-pixel-x-90
<< >>

മോയിറ ഡവ്ലിന്‍ NMC പ്രതിനിധി

NI:ദീര്‍ഘ കാലമായി നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആരോഗ്യ രംഗത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് വരുന്നമോയിറ ഡവ്ലിന്‍ എന്ന രജിസ്റ്റേര്‍ഡ് നേഴ്സ് എന്‍ എം സി യിലെ പുതിയ പ്രതിനിധിയായി തിരഞ്ഞടുക്കപ്പെട്ടു.ഹെല്‍ത്ത് വിസ്റ്റര്‍ ആയി ജോലി ചെയ്ത് വരുന്ന മോയിറ ഒക്ടോബര്‍ ഒന്നിന് എന്‍ എം സിയിലെ എന്‍ ഐ പ്രതിനിധി എന്ന ഉത്തരവാദിത്വം ഔദ്യോഗികമായി ഏറ്റെടുക്കും.

മോയിറ ഡവ്ലിനെ എന്‍ എം സി കൌണ്‍സില്‍ അംഗമായി നിയമിക്കുന്നതില്‍ വളരെയധികം സന്തോഷം ഉണ്ട് എന്ന് എന്‍ എം സി മേധാവി മാര്‍ക്ക്‌ അഡിസണ്‍ പറഞ്ഞു.നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ ആരോഗ്യ രംഗത്ത് അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ചതിന്‍റെ അംഗീകാരം കൂടിയാണ് ഈ നിയമനം .മോയിറയുടെ നിയമനം എന്‍ ഐ ക്ക് ഭാവിയില്‍ മുതല്‍ കൂട്ടാകും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിക്കി പാറ്റെഴ്സണ്‍ ആയിരുന്നു ഇതിനു മുന്‍പ് എന്‍ ഐ യ്യില്‍ നിന്നുള്ള എന്‍ എം സി പ്രതിനിധി.ഈ വരുന്ന സേപ്റ്റംബര്‍ ഒന്നിന് സ്ഥാനം ഒഴിയുകയാണ്.

ഇപ്പോള്‍ എന്‍ എം സി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന മോയിറ ഡവ്ലിന്‍ HSC ക്ലീനിക്കല്‍ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ മേധാവി കൂടിയാണ്.എന്‍ യ്യിലെ നെഴ്സുമാര്‍ക്കും മിഡ്വൈഫ്മാര്‍ക്കും നിരവധി തരത്തിലുള്ള കോഴ്സുകള്‍ നല്‍കുന്നതിന്റെ ഉത്തരവാദിത്തം HSC ക്ലീനിക്കല്‍ വിദ്യാഭ്യാസ കേന്ദ്രത്തിനാണ്.

സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന മേധാവി മാര്‍ക്ക്‌ അഡിസന്‍ അടക്കമുള്ള ആറു പേര്‍ക്ക് പുറമേ ആരോഗ്യ രംഗത്തെ തിരഞ്ഞെടുക്കപ്പെട്ട ആറ് പ്രഫഷണലുകളും, യുകെ യിലെ നാല് പ്രവിശ്യകളില്‍ നിന്നുള്ള പ്രതിനിധികളും (4 പേര്‍ )ചേരുന്നതാണ് എന്‍ എം സി കൌണ്‍സില്‍ .

 

Leave a Reply