jio 800x100
jio 800x100
728-pixel-x-90
<< >>

മോദി സര്‍ക്കാര്‍ അധികാരമേറ്റു,അമിത് ഷായും മന്ത്രി സഭയില്‍,കേരളത്തിന്റെ പ്രതിനിധിയായി വി.മുരളീധരന്‍

ന്യൂഡല്‍ഹി:പ്രധാനമന്ത്രിയായി രണ്ടാമൂഴത്തിലെത്തുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇന്ന് അധികാരമേറ്റു. പ്രധാനമന്ത്രിയടക്കം 58 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്.  ഇതില്‍ 25 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് റാങ്ക് പദവിയുണ്ട്. 33 പേര്‍ സഹമന്ത്രിമാരാണ്. ഇവരില്‍ ഒന്‍പത് പേര്‍ക്ക് സ്വതന്ത്രചുമതലയുള്ള സഹമന്ത്രി പദവിയാണ് ലഭിച്ചിരിക്കുന്നത്.  ഒന്നാം മോദി സര്‍ക്കാരിന്‍റെ ഭാഗമായിരുന്ന അപ്നാദള്‍ ഇക്കുറി മന്ത്രിസഭയില്‍ ഇല്ല. തങ്ങള്‍ക്ക് കിട്ടിയ മന്ത്രിസ്ഥാനങ്ങളില്‍ അതൃപ്തി അറിയിച്ച് നിതീഷ് കുമാറിന്‍റെ ജെഡിയുവും  മന്ത്രിസഭയില്‍ ചേരാതെ മാറി നില്‍ക്കുകയാണ്. എഐഎഡിഎംകെയ്ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചില്ല.

ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും നരേന്ദ്രമോദിക്കും രാജ്നാഥ് സിംഗിനും ഒപ്പം മൂന്നാമനായി സത്യപ്രതിജ്ഞ ചെയ്തു.മുന്‍ വിദേശകാര്യ സെക്രട്ടറി ഡോ.എസ്.ശിവശങ്കര്‍,നിഥിന്‍ ഗഡ്ക്കരി,രവിശങ്കര്‍ പ്രസാദ്,മുഖ്താര്‍ അബ്ബാസ് നഖ്വി,രാംവിലാസ് പസ്വാന്‍,നിര്‍മ്മല സീതാരാമന്‍,പീയുഷ് ഗോയല്‍,ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്കൊപ്പം അമേതിയില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചു ശ്രദ്ധ പിടിച്ചു പറ്റിയ മുന്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും സത്യപ്രതിജ്ഞ ചെയ്തു.കേരളത്തിന്റെ പ്രതിനിധിയായി മുന്‍ കേരള ബിജെപി അധ്യക്ഷനും മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എം പി യുമായ വി.മുരളീധരന്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഒന്നാം മോദി സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിമാരായി പ്രവര്‍ത്തിച്ചിരുന്ന അരുൺ ജയ്റ്റ്ലി, സുഷമ സ്വരാജ്, സുരേഷ് പ്രഭു, ഉമാ ഭാരതി, മേനക ഗാന്ധി, ജെപി നഡ്ഡ, ജുവൽ ഒറാം,രാധാ മോഹൻ സിംഗ് എന്നിവര്‍ക്ക് രണ്ടാം ഊഴം ലഭിച്ചില്ല. അരുണ്‍ ജെയ്റ്റ്ലിയും സുഷമാ സ്വരാജും അനാരോഗ്യം മൂലമാണ് മന്ത്രിസഭയില്‍ നിന്നും ഒഴിവായത് എന്നറിയുന്നു.

സ്വതന്ത്ര ചുമതലയുള്ള ഒമ്പത് സഹമന്ത്രിമാര്‍:

1-സന്തോഷ് കുമാര്‍ ഗാംഗ്വാര്‍  2-റാവു ഇന്ദ്രജിത് സിങ് 3-ശ്രിപാദ് യെസ്സോ നായിക് 4-ഡോ.ജിദേന്ദ്ര സിങ് 5-കിരണ്‍ റിജ്ജു,6-പ്രഹ്ലാദ് സിങ് പട്ടേല്‍ 7-രാജ് കുമാര്‍ സിങ് 8-ഹര്‍ദീപ് സിങ് പുരി 9-മന്‍സുഖ് എല്‍.മന്ദാവ്യ.

24 അംഗ സഹമന്ത്രിമാര്‍

1-ഫഗ്ഗാന്‍സിങ് കുലസ്‌തെ 2-അശ്വിനി കുമാര്‍ ചൗബേ 3-അര്‍ജുണ്‍ രാം മെഗ്വാള്‍ 4-വി.കെ.സിങ് 5-ക്രിഷന്‍ പാല്‍ 6-ദാന്‍വെ റാവുസഹെബ് ദാദാറാവു 7-കിഷന്‍ റെഡ്ഡി 8-പര്‍ഷോത്തം രുപാല 9-രാംദാസ് അതാവലെ 10-സാധ്വി നിര്‍ജ്ഞന്‍ ജ്യോതി 11-ബാബുള്‍ സുപ്രിയോ,12-സഞ്ജീവ് കുമാര്‍ ബല്യാന്‍ 13-ധോദ്രെ സഞ്ജയ് ഷംറാവു 14-അനുരാഗാ സിങ് ഠാക്കൂര്‍ 15-അംഗാടി സുരേഷ്  16-നിത്യാനന്ദ് റായി 17-രത്തന്‍ലാല്‍ കടാരിയ,18-വി.മുരളീധരന്‍ 19-രേണുക സിങ് സരുത 20-സോം പ്രകാശ് 21-രമേശ്വര്‍ തേലി 22-പ്രതാപ് ചന്ദ്ര സാരംഗി 23-കൈലാഷ് ചൗധരി 24-ദേബശ്രീ ചൗധരി.

INDIANEWS24 NEW DELHI DESK

 

 

Leave a Reply