728-pixel-x-90-2-learn
728-pixel-x-90
<< >>

മോദി വ്യാഴാഴ്ച്ച കശ്മീരില്‍; അതിര്‍ത്തിയില്‍ പാക്ക്‌ വെടിവെപ്പ്‌

ജമ്മു:പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച്ച ജമ്മു-കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. ബുധനാഴ്ച്ച രാവിലെ 10 മണിയോടെ വെടിനിര്‍ത്തില്‍ കരാര്‍ ലംഘിച്ചു.

രാംഗഡ് സെക്ടറിലാണ് വെടിവെപ്പുണ്ടായത്.അതിര്‍ത്തി സംഘര്‍ഷം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ ഇന്ത്യയുടെ ശക്തമായ താക്കീതിനെ തുടര്‍ന്ന് വെടിവെപ്പിന് അല്‍പ്പം ശമനം വന്നെങ്കിലും ഇടയ്ക്കിടെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്നുകൊണ്ടിരുന്നു.കഴിഞ്ഞ രണ്ട് ദിവസമായി അതിര്‍ത്തിയില്‍ സമാധാനാന്തരീക്ഷം നിലനനിന്ന് വരുന്നതിനിടെയാണ് വീണ്ടും വെടിവെപ്പുണ്ടായിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദിപാവലി ആഘോഷങ്ങള്‍ വേണ്ടെന്നുവച്ച് കശ്മീരില്‍ പ്രളയദുരന്തത്തിനിരയായവരെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.ഇതിനായാണ് അദ്ദേഹം വ്യാഴാഴ്ച്ച ഇവിടെയെത്തുന്നത്.
കഴിഞ്ഞ സെപത്ംബറിലാണ് കശ്മീരിലെ എല്ലാ ജില്ലകളിലും കനത്ത പ്രളയവും പേമാരിയും ഉണ്ടായത്. ദുരന്തത്തില്‍ 250 ഓളം പേര്‍ മരണമടഞ്ഞിരുന്നു.

INDIANEWS24COM.

Leave a Reply