728-pixel-x-90-2-learn
728-pixel-x-90
<< >>

മോദി-പുടിന്‍ ചര്‍ച്ച: 20 കരാറുകളില്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി:ആണവസഹകരണത്തിനും പ്രതിരോധത്തിനും എണ്ണഖനനത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് 20 കരാറുകളില്‍ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു.ബുധനാഴ്ച്ച ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലാണ് കരാറുകള്‍ ഒപ്പുവച്ചിരിക്കുന്നത്.

വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് റഷ്യന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്.മോദിയും പുടിനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഇരുവരും മാധ്യമ പ്രവര്‍ത്തകരെ കണ്ടു.റഷ്യയുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തം താരതമ്യംചെയ്യാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം കുതിച്ചു ചാടേണ്ടതുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിന്‍ പറഞ്ഞു.മോദിയും പുടിനും കഴിഞ്ഞ ജൂലായില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലും ഇക്കഴിഞ്ഞ മാസം ആസ്‌ട്രേലിയയില്‍ നടന്ന ജി 20 ഉച്ചകോടിയിലും കണ്ടുമുട്ടിയിരുന്നു.

റഷ്യക്കെതിരായി ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്കുള്ള കയറ്റുമതി ഗണ്യമായി കൂടിയിട്ടുണ്ട്.റഷ്യക്കെതിരായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന വിഷയത്തില്‍ ഒരുപക്ഷത്തും നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.ലോകത്തെ ഏറ്റവും വലിയ വജ്ര കലവറയായ റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ധാരാളം അസംസ്‌കൃത വജ്രവും ഇറക്കുമതി ചെയ്യുന്നുണ്ട്.ലോകത്തെ വലിയ എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്.

INDIANEWS24 NEWDELHI

Leave a Reply