728-pixel-x-90-2-learn
728-pixel-x-90
<< >>

മോദി – ഒബാമ കൂടിക്കാഴ്ച്ച: ആണവകരാറിലെ പ്രതിസന്ധികള്‍ മറികടന്നു

ന്യൂഡല്‍ഹി:ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഹുസൈന്‍ ഒബാമയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കുടിക്കാഴ്ച്ചയില്‍ ആണവകരാറിന്റെ കാര്യത്തില്‍ നിര്‍ണായക തീരുമാനത്തിലെത്തി.ആറുവര്‍ഷമായി ഉറക്കത്തിലായിരുന്ന ഇന്ത്യ-അമേരിക്ക ആണവ കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്കു നീങ്ങുന്നതിന് ഇതോടെ വേഗമാകും.കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഇരുവരും മാധ്യമപ്രവര്‍ത്തകരോടായാണ് ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആണവ കരാര്‍ വാണിജ്യാടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ള നീക്കത്തിലാണെന്ന് ഒബാമ സൂചന നല്‍കി.പ്രതിരോധ രംഗത്ത് വന്‍ സഹകരണം കെട്ടിപ്പടുക്കുന്നതോടൊപ്പം ഇന്ത്യയുടെ യു എന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിന് യു എസ് പിന്തുണ നല്‍കുമെന്നും teaഅദ്ദേഹം അറിയിച്ചു.ഹൈദരാബാദ് ഹൗസിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച്ച നടത്തിയത്.

ഒബാമയുടെ സന്ദര്‍ശനം ഇന്ത്യ-യുഎസ് ബന്ധത്തില്‍ വരുന്ന മാറ്റത്തിന്റെ സൂചനയാണെന്ന് ആദ്യം സംസാരിച്ച മോദി പറഞ്ഞു. നല്ലൊരു തുടക്കമാണ് കിട്ടിയിരിക്കുന്നതെന്ന് പറഞ്ഞ മോദി ഈ പുതിയ തുടക്കത്തെ ദീര്‍ഘകാലബന്ധമായി വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കി. ആണവ കരാര്‍ ഇന്ത്യ-യുഎസ് ബന്ധത്തില്‍ നിര്‍ണായമാണ്. ആണവകരാര്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ആണവ ഇന്ധനം ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കുകയുള്ളൂ എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടി, ആണവ നിലയങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കയുടെ സംഘത്തെ അനുവദിക്കണമെന്നായിരുന്നു യു എസിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. ഇതാണ് കരാര്‍ വര്‍ഷങ്ങള്‍ നീണ്ട പ്രതിസന്ധിയിലാകാന്‍ കാരണം.ഇന്ന് നടന്ന ചര്‍ച്ചയില്‍ വിവാദ വ്യവസ്ഥ ഒഴിവാക്കാന്‍ അമേരിക്ക തയ്യാറാവുകയായിരുന്നു.ഇതിനായി പ്രസിഡന്റ് എന്ന നിലയിലുള്ള സവിശേഷ പദവി പ്രയോജനപ്പെടുത്താന്‍ തയ്യാറാണെന്ന് ഒബാമ അറിയിച്ചതായാണ് സൂചന.ഇതോടൊപ്പം ആണവ അപകടം ഉണ്ടായാല്‍ ഉപകരണവിതരണക്കാര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന നിയമത്തില്‍ ഇന്ത്യ ഇളവ് നല്‍കും.ഇതിനൊപ്പം അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാനായി ഇന്‍ഷ്വറന്‍സ് നിധി രൂപീകരിക്കാനും ഇന്ത്യ തീരുമാനിച്ചു.

INDIANEWS24 NEWDELHI

Leave a Reply