728-pixel-x-90-2-learn
728-pixel-x-90
<< >>

മോദിയോട് ഒബാമ ചോദിച്ചു… ‘കേം ചോ മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍’

വാഷിങ്ടണ്‍:കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഹുസൈന്‍ ഒബാമ ചോദിച്ചു ‘കേം ചോ മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍ ?’.മോദിയുടെ മാതൃഭാഷയായ ഗുജറാത്തിയില്‍ ഇതിനര്‍ത്ഥം എങ്ങനെയുണ്ട്(ഹൗ ആര്‍ യു) എന്നു തന്നെ.ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന അത്താഴവിരുന്നില്‍ അമേരിക്കന്‍ പ്രഥമവനിത മിഷേല്‍ ഒബാമ പങ്കെടുത്തില്ല.

മോദിക്കൊപ്പം വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവല്‍, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, ഇന്ത്യന്‍ അംബാസിഡര്‍ എസ് ജയ്ശങ്കര്‍ എന്നിവരുമുണ്ടായിരുന്നു. ഒബാമയ്ക്ക് പുറമെ യു എസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, എന്നിവരും ഇന്ത്യന്‍ സംഘത്തെ വരവേല്‍ക്കാന്‍ വൈറ്റ്ഹൗസിലെത്തിയിരുന്നു.

ഇന്ന് നടക്കാനിരിക്കുന്ന മോദി – ഒബാമ കൂടിക്കാഴ്ച്ചക്കു മുന്നോടിയായാണ് വിരുന്ന്ന്നാ. നയതന്ത്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ന് ഇരുനേതാക്കളും ചര്‍ച്ച നടത്തും.

INDIANEWS24 WASHINGTON

Leave a Reply