728-pixel-x-90-2-learn
728-pixel-x-90
<< >>

മോദിയുടെ പ്രഭാഷണം 18ന്; കാതോര്‍ക്കാന്‍ അഞ്ഞൂറോളം ഓസ്‌ട്രേല്യന്‍ വ്യവസായികള്‍

ന്യൂഡല്‍ഹി: ഓസ്‌ട്രേല്യ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാഷണത്തിന് കാതോര്‍ക്കാന്‍ അഞ്ഞൂറോളം വ്യവസായികളെത്തും.ഓസ്‌ട്രേല്യയിലെ മുന്‍നിര കമ്പനകളിലെ സി ഇ ഓ മാരാണ് ഈ മാസം 18 ന് മെല്‍ബണില്‍ നടക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെത്തുക.28 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇവിടെയെത്തുന്നത്.

പ്രാറ്റ് ഇന്റസ്ട്രീസ് സി ഇ ഒ. ആന്റണി ജോസഫ് പ്രാറ്റ്, വിസി ഇന്റസ്ട്രീസ് ഗ്ലോബല്‍ ചെയര്‍മാന്‍ ആന്‍ഡ്രൂ മക്കന്‍സി, ബി.എച്ച്.പി ബില്ലിറ്റന്‍ ലിമിറ്റഡ് സി ഇ ഒ. ഫില്‍ എഡ്മണ്ട്‌സ്, എന്നിവരെ കൂടാതെ ഇന്ത്യന്‍ വ്യവസായികളായ ഗൗതം അദാനി, മഹീന്ദ്രാ ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ഇന്‍ഫോസിസ് സി ഇ ഒ. വിശാല്‍ ശിക്ക എന്നിവരും മോദിയുടെ പ്രഭാഷണത്തില്‍ പങ്കുകൊള്ളും. ഇതിന് മുമ്പ് 1986 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഇവിടെയെത്തിയപ്പോള്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ബോബ് ഹോക്കെയുമായി ചേര്‍ന്ന് അടിത്തറ പാകിയ ഓസ്‌ട്രേല്യ-ഇന്ത്യ ബിസിനസ് കൗണ്‍സിലാണ് മോദി പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടകര്‍.

INDIANEWS24 INERNATIONAL DESK

Leave a Reply