jio 800x100
jio 800x100
728-pixel-x-90
<< >>

മോദിക്ക് ട്രംപിന്റെ ക്ഷണം

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ പ്രിസഡന്റായി അധികാരം ഏറ്റെടുത്ത ഡൊണാള്‍ഡ് ട്രംപ് ഫോണില്‍ വിളിച്ചു.ചൊവ്വാഴ്ച്ച രാത്രി 11ന് ശേഷം ടെലിഫോണിലൂടെ ഇരുനേതാക്കളും തമ്മില്‍ ഹ്രസ്വമായ ചര്‍ച്ച നടത്തിയെന്നാണ് വിവരം.ചര്‍ച്ചയ്ക്കിടെ മോദിയെ ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചു.

വാണിജ്യം, പ്രതിരോധം, എച്ച് 1 ബി വിസ തുടങ്ങിയ വിഷയങ്ങല്‍ ചര്‍ച്ചയില്‍ സംസാരിച്ചതായി അമേരിക്കന്‍ വക്താവ് പിന്നീട് വ്യക്തമാക്കി.അധികാരമേറ്റ ശേഷം ട്രംപ് വിളിക്കുന്ന അഞ്ചാമത്തെ ഭരണത്തലവനാണ് മോദി.കാനഡ, മെക്‌സിക്കോ, ഇസ്രായേല്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളുടെ തലവന്‍മാരുമായാണ് ഇതിനു മുന്‍പ് പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് ഫോണില്‍ ബന്ധപ്പെട്ടത്.

INDIANEWS24.COM NEWDELHI

Leave a Reply