728-pixel-x-90-2-learn
728-pixel-x-90
<< >>

മോദിക്കെതിരായ ഹര്‍ജി അമേരിക്കന്‍ കോടതി തള്ളി

ന്യൂയോര്‍ക്ക്:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി അമേരിക്കയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി തള്ളി. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഹര്‍ജി കഴിഞ്ഞ സെപ്തംബറിലാണ് സമര്‍പ്പിച്ചത്.

മോദിയുടെ അമേരിക്ക സന്ദര്‍ശനത്തിനു തലേന്ന് നല്‍കിയ ഹര്‍ജിയില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം കലാപം തടയുന്നതില്‍ പരാജയപ്പെട്ടതായി പറഞ്ഞിരുന്നു.അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍ എന്ന സംഘടനയ്ക്കു വേണ്ടി പ്രസിഡന്റ് ജോസഫ് വിറ്റിങ്ടണാണ് ഹര്‍ജി നല്‍കിയത്.

ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി പരിരക്ഷ അനുഭവിക്കുന്നുണ്ടെന്ന യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാദം കോടതി ശരിവച്ചു.യു എസ് പ്രസിഡന്റ് ബാരാക് ഹുസൈന്‍ ഒബാമ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങളുകളില്‍ അതിഥിയായി പങ്കെടുക്കാനിരിക്കെയാണ് കോടതിയുടെ വിധി.

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ 2005ല്‍ മോദിക്ക് അമേരിക്ക വിസ നിഷേധിച്ചിരുന്നു.കഴിഞ്ഞ മേയില്‍ പ്രധാനമന്ത്രി പദത്തിലെത്തിയതോടെയാണ് വിസ നിഷേധം നീക്കിയത്.

INDIANEWS24 NEWYORK

Leave a Reply