jio 800x100
jio 800x100
728-pixel-x-90
<< >>

മോണിറ്റര്‍ തകര്‍ത്ത കൗമാരക്കാരന് നീലചിത്ര കമ്പനിയുടെ വക പുതിയ ലാപ്‌ടോപ്‌

ലണ്ടന്‍:നീലചിത്രം കണ്ടുകൊണ്ടിരിക്കെ പെട്ടെന്ന് അമ്മ മുറിയിലേക്ക് കയറിവന്നപ്പോള്‍ എന്ത് ചെയ്യണമെന്ന് ചിന്തിക്കാന്‍ പോലും വഴിയില്ലാതെ ലാപ്‌ടോപ്പിന്റെ മോണിറ്റര്‍ ഇടിച്ചുതകര്‍ത്തു.യു കെയില്‍ ഡെന്‍സില്‍ എന്ന കൗമാരക്കാരനാണ് ഈ കടുംകൈ പ്രയോഗത്തിലൂടെ അമ്മയില്‍ നിന്നും രക്ഷപ്പെട്ടത്.

അമ്മയുടെ മുന്നില്‍ രക്ഷപ്പെട്ടെങ്കിലും കമ്പ്യൂട്ടര്‍ തകര്‍ത്തത് ഡെന്‍സിലിനെ വല്ലാതെ നിരാശനാക്കി.സങ്കടം സഹിക്കാനാവാതെ തകര്‍ന്ന കമ്പ്യൂട്ടറിന്റെ ചിത്രമെടുത്ത് ട്വിറ്ററില്‍ പോസ്റ്റിട്ടു.സംഗതി ശ്രദ്ധയില്‍പ്പെട്ട നീലചിത്ര വെബ്‌സൈറ്റായ പോണ്‍ഹബ്ബ് തങ്ങളുടെ ആരാധകനായ കൗമാരക്കാരനെ സഹായിക്കാന്‍ തീരുമാനിച്ചു. ഡെന്‍സലിന്റെ സത്യസന്ധതയെ അഭിനന്ദിച്ച നീലചിത്ര കമ്പനി വൈസ് പ്രസിഡന്റ് കോറി പ്രൈസ് അവന് പുതിയ ബ്രാന്റ് ലാപ്പ്‌ടോപ്പ് നല്‍കുകയാണെന്ന് വ്യക്തമാക്കി.ഇതോടെ തങ്ങളുടെ ആരാധകന് വീണ്ടും തങ്ങളുടെ വെബ്‌സൈറ്റിലൂടെ നീലചിത്രങ്ങള്‍ ആസ്വദിക്കാനാകുമെന്നാണ് കമ്പനി പറയുന്നത്.

INDIANEWS24 LONDON

Leave a Reply