728-pixel-x-90-2-learn
728-pixel-x-90
<< >>

മോണാലിസയുടേതെന്ന് സംശയിക്കുന്ന നഗ്നചിത്രം കണ്ടെത്തി

പാരിസ്: ലോകപ്രശസ്ത ചിത്രമായ മോണാലിസയോട് സാദശ്യമുള്ള നഗ്ന ചിത്രം പാരിസില്‍ കണ്ടെത്തി. ലിയണാര്‍ഡോ ഡാ വിഞ്ചി തന്നെ വരച്ചതാണെന്ന് ക്യൂറേറ്റര്‍മാര്‍ വിലയിരുത്തുമ്പോള്‍ ഇതിന് എതിരഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയിലൂടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

കരി ഉപയോഗിച്ച് വരച്ച നഗ്ന ചിത്രമാണ് പാരിസിലെ ല്യൂവ്ര മ്യൂസിയത്തില്‍ നിന്നും കണ്ടെത്തിയത്. ചരിത്രപ്രസിദ്ധമായ നവോത്ഥാനത്തിന്റെ(റിനൈസന്‍സ്) ഭാഗമായി സൂക്ഷിച്ചുവച്ചിട്ടുള്ളവയില്‍ ഇടംപിടിച്ചതാണെന്നാണ് വിലയിരുത്തില്‍. 1862 മുതല്‍ ഫ്രാന്‍സിലെ ചാന്റില്ലി കൊട്ടാരത്തിലെ കോണ്ടെ മ്യൂസിയത്തിലാണ് ഇത് സൂക്ഷിച്ചുപോന്നത്.

ഇറ്റാലിയന്‍ നവോത്ഥാനത്തിന് പ്രമുഖ പങ്കുവഹിച്ച ചിത്രകാരനാണ് ഡാ വിഞ്ചി. അദ്ദേഹം ഓയില്‍ പെയിന്റില്‍ തീര്‍ത്ത മോണാലിസ ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു. ലാ ജിയാകോണ്ടാ എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഈ ചിത്രത്തിന്റെ രചനയ്ക്ക് മോഡലായത് അക്കാലത്തെ വസ്ത്ര വ്യാപാരിയായ ഫ്രാന്‍സെസ്‌കോ ഡെല്‍ ജിയാകോണ്ടോയുടെ ഭാര്യ ലിസാ ഘെറാര്‍ദിനി ആണെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ തന്നെ രൂപ സാദൃശ്യമുള്ള കരിയില്‍ തീര്‍ത്ത ചിത്രമാണ് പാരിസില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. അക്കാലത്ത് വസ്ത്രത്തോടെയും നഗ്നയാക്കിയും ഡാ വിഞ്ചി ചിത്രരചന നടത്തിയിരിക്കാമെന്നാണ് ക്യൂറേറ്റര്‍മാര്‍ കണക്കാക്കുന്നത്.

മ്യൂസിയത്തിന്റെ ക്യൂറേറ്റര്‍മാരിലൊരാളായ മാത്തിയോ ഡെ്ല്‍ഡിക്യു ചിത്രം ഡാ വിഞ്ചിയുടേതെന്ന് ഉറപ്പിക്കുന്നതുനായി മൂന്ന് കാര്യങ്ങളാണ് നിരത്തുന്നത്. മോണാലിസയിലെയും പുതുതായി കണ്ടെത്തിയ നഗ്നചിത്രത്തിലെയും കൈയും ശരീരഭാഷയും കൃത്യമായി സമാനത പുലര്‍ത്തുന്നുണ്ട്. ഇവരണ്ടിന്റെയും യഥാര്‍ത്ഥ രചന നടത്തിയിരിക്കുന്ന പോര്‍ട്രേറ്റിന്റെ സൈസും ഒന്നു തന്നെ. നഗ്ന ചിത്രത്തിന്റെ മുഖത്തിന് ചുറ്റുമുള്ള ചെറിയ ദ്വാരങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്താനായി ട്രേസിംഗിന്ഉപയോഗിച്ചിരുന്നതിന്റെ തെളിവായിരിക്കണമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മറ്റൊരു ക്യൂറേറ്ററായ മോട്ടിന്‍ പറയുന്നത് നഗ്നചിത്രത്തിന്റെ തല ഭാഗത്തിന് അടുത്തുള്ള ചിത്രപണികള്‍ കാണുമ്പോള്‍ തോന്നുന്നത് ഇതൊരു വലംകൈയുപയോഗിച്ച് വരച്ചിരിക്കുന്ന ആളാകാനാണ് സാധ്യതയെന്നാണ്. ഡാ വിഞ്ചി ചിത്രരചന നടത്തിയിരുന്നത് ഇടംകൈ കൊണ്ടാണെന്നതാണ് വാസ്തവം.

INDIANEWS24.COM Paris

Leave a Reply