728-pixel-x-90-2-learn
728-pixel-x-90
<< >>

മോഡി ഇഫക്ടിനു തുടക്കം : പാകിസ്ഥാനും ലങ്കയും തടവുകാരെ വിട്ടയക്കുന്നു

ന്യൂഡല്‍ഹി:നരേന്ദ്ര മോഡിയുടെ സ്ഥാനാരോഹണത്തിനു തൊട്ടു മുന്‍പ് തന്നെ പാകിസ്ഥാനും ശ്രീലങ്കയും മോഡി-ഇന്ത്യ പ്രീണന നടപടികള്‍ തുടങ്ങുന്നു.കാലങ്ങളായി യു പി എ സര്‍ക്കാര്‍ ആവശ്യപ്പെട്ട് കൊണ്ടിരുന്ന ഇന്ത്യന്‍ തടവുകാരുടെ വിടുതല്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചു.ഇന്നും നാളെയുമായി മുഴുവന്‍ തടവുകാരെയും വിട്ടയക്കുമെന്നാണ് സൂചന.

വിവിധ പാക് ജയിലുകളില്‍ തടവില്‍ കഴിയുന്ന 150 ഇന്ത്യക്കാരെ വിട്ടയക്കുമെന്നാണ് പാകിസ്താന്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ 59 തടവുകാരെ ഞായറാഴ്ച തന്നെ വിട്ടയച്ചയാതി റിപ്പോര്‍ട്ടുണ്ട്. ബാക്കിയുള്ളവരെ സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുന്ന തിങ്കളാഴ്ച വാഗ അതിര്‍ത്തവഴിയാണ് തടവുകാരെ ഇന്ത്യയിലേയ്ക്ക് അയക്കും. ഈ തടവുകാരെ വിട്ടുകിട്ടാന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

പാക് സൈന്യത്തിന്റെയും താലിബാന്‍ അടക്കമുള്ള തീവ്രവാദി സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ വകവയ്ക്കാതെയാണ് നവാസ്  ഷെരീഫ് മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിന് എത്തുന്നത്. സത്യപ്രതിജ്ഞയ്ക്കുശേഷം ഇരു രാഷ്ട്രത്തലവന്മാരും ഉഭയകക്ഷി ചര്‍ച്ചയും നടത്തുന്നുണ്ട്.

മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിന് പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ ക്ഷണിച്ചതിനുള്ള നന്ദിസൂചകമായി രാജ്യത്തെ ജയിലില്‍ കഴിയുന്ന തമിഴ്‌നാട്ടുകാരായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാനാണ് ശ്രീലങ്ക തീരുമാനിച്ചത്. പ്രസിഡന്റ് രാജപക്‌സെ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തീരുമാനം പ്രഖ്യാപിച്ച ഇന്നു തന്നെ തടവുകാരെ വിട്ടയക്കാന്‍ നിര്‍ദേശിക്കുന്ന ഉത്തരവില്‍ രാജപക്‌സെ ഒപ്പിടുകയും ചെയ്തു. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് ഇൗ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ പിടിയിലായത്.

നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞാച്ചടങ്ങിന് ക്ഷണിച്ചതിനുള്ള നന്ദിസൂചകമായി പാകിസ്താനും ശ്രീലങ്കയും ഇന്ത്യന്‍ തടവുകാരെ വിട്ടയക്കുകയാണ് എന്നാണു ഔദ്യോഗിക വിശദീകരണമെങ്കിലും നരേന്ദ്ര മോഡിയെ പ്രീണിപ്പിക്കുക എന്നത് തന്നെയാണ് യാഥാര്‍ഥ്യം.ഇരു രാഷ്ട്രങ്ങളും നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ നിലാവില്‍ വരാന്‍ പോകുന്ന സുശക്ത സര്‍ക്കാരിനെ ഒരു പരിധി വരെ ഭയപ്പെടുന്നു എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും നയതന്ത്ര വിദഗ്ദ്ധരും കരുതുന്നത്.ചൈനയുടെയും മറ്റു വിദേശരാജ്യങ്ങളുടെയും ഇന്ത്യയോടുള്ള നിലപാടുകളില്‍ കാതലായ മാറ്റങ്ങളുണ്ടാകുമെന്നു കരുതപ്പെടുന്നു.അമേരിക്കയും ബ്രിട്ടനും ഇതിനകം തന്നെ സമീപനങ്ങളില്‍ മാറ്റം വരുത്തിയിരുന്നു.

എ കെ ആന്റണിയും ശശി തരൂരുമടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ മോഡി അനുകൂല പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്.മോഡി സര്‍ക്കാരിന്റെ കാലത്ത് തങ്ങള്‍ യു പി എ ഭരണകാലത്ത് നടത്തിക്കൂട്ടിയതോ കണ്ണടച്ചത്തോ ഒത്താശ ചെയ്തതോ ആയിട്ടുള്ള കൊള്ളരുതായ്മകള്‍ വെളിച്ചം കാണുകയും ശിക്ഷാ നടപടികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നും പലരും ഭയപ്പെടുന്നു എന്നുള്ള കാര്യം ഡല്‍ഹി വൃത്തങ്ങളില്‍ അങ്ങാടിപ്പാട്ടാണ്.

SS NEWDELHI

 

 

Leave a Reply