728-pixel-x-90-2-learn
728-pixel-x-90
<< >>

മോഡിയെ വാഴ്ത്തി വെള്ളാപ്പള്ളി

കൊച്ചി: ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോഡിയെ വാനോളം വാഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെപിഎംഎസ് സംഘടിപ്പിച്ച കായല്‍ ശതാബ്ദി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വെള്ളാപ്പള്ളിയുടെ മോഡിസ്തുതി.

മോഡിയെ തിരിച്ചറിയാന്‍ വൈകിപ്പോയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പിന്നോക്കക്കാരനും നല്ല ഭരണാധികാരി ആകാമെന്ന് മോഡി തെളിയിച്ചു. കൊലയാളി, വര്‍ഗീയവാദി എന്നൊക്കെയാണ് പലരും മോഡിയെ വിളിച്ചിരുന്നത്‌. എന്നാല്‍, ഗുജറാത്തിലെ മുസ്ലിങ്ങള്‍പോലും മോഡിയെ പിന്തുണയ്ക്കുന്നു. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ശരിയല്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഭൂരിപക്ഷ സമുദായത്തിന്‍റെ ഐക്യത്തിന് വേണ്ടിയുള്ള ശ്രമം തുടരും. ഏതെങ്കിലും സുകുമാരന്‍ നായര്‍ മാറിനിന്നത് കൊണ്ട് അതില്ലാതാകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

Leave a Reply