728-pixel-x-90-2-learn
728-pixel-x-90
<< >>

മോഡിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച വൈകിട്ട്

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി ബിജെപി നേതാവ് നരേന്ദ്രമോഡി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 6ന് രാഷ്ട്രപതിഭവന്‍ വളപ്പിലാണ് ചടങ്ങ്. 20 വീതം ക്യാബിനറ്റ്, സഹമന്ത്രിമാര്‍ മോഡിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്.

പാകിസ്ഥാന്‍ പ്രസിഡന്‍റ് നവാസ് ഷെരീഫ്, , ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹിന്ദ രജപക്‌സെ, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ്ഹമീദ് കര്‍സായ്, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറീങ് തോബ്ഗേ, നേപ്പാള്‍പ്രധാനമന്ത്രി സുശീല്‍ കൊയ് രാള, മാലദ്വീപ് പ്രസിഡന്‍റ് അബ്ദുള്ള യാമീന്‍അബ്ദുള്‍ ഗയൂം, ബംഗ്ലാദേശ് സ്പീക്കര്‍ ഷിരിന്‍ ഷര്‍മിന്‍സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷസോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സംസ്ഥാനമുഖ്യമന്ത്രിമാര്‍, മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കും. മോദിയുടെ അമ്മ ഹീരാബെന്നുംഎത്തിയേക്കും. നാലായിരത്തോളം പേരെയാണ് ബി.ജെ.പി സത്യപ്രതിജ്ഞാ ചടങ്ങിന്ക്ഷണിച്ചിട്ടുള്ളത്.രാഷ്ട്രപതിഭവനിലും പരിസരത്തും കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Leave a Reply