728-pixel-x-90-2-learn
728-pixel-x-90
<< >>

മോഡിയുടെ പോസ്റ്റര്‍ കീറി : മധുസൂദന്‍ മിശ്രി കസ്റ്റഡിയില്‍

വഡോദര: കോണ്‍ഗ്രസ് നേതാവ് മധുസൂദന്‍ മിസ്ത്രി പൊലീസ് കസ്റ്റഡിയില്‍. മോദിയുടെ പോസ്റ്റര്‍ കീറി സ്വന്തം പോസ്റ്റര്‍ പതിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്. പൊതു വഴികളിലെ വിളക്ക് കാലുകളില്‍ മോഡിയുടെ പോസ്റ്റര്‍ പതിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു.ഇതിനെതിരെ ഇന്നലെ മിശ്രി പരാതി നല്‍കിയിരുന്നു എങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇറക്കിയിരിക്കുന്ന പൊതു മനദണ്ഡമനുസിരിച്ചു സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനങ്ങളുടെയോ ,ഉപകരണങ്ങളുടെയോ മേല്‍ തിരഞ്ഞെടുപ്പ് പരസ്യം പതിക്കാന്‍ പാടില്ല എന്നാണ്.

ബി ജെ പി ക്ക് അതിനുള്ള അനുമതി നല്‍കിയ സ്ഥിതിക്ക് തങ്ങള്‍ക്കും ഈ അവകാശം വേണം എന്നതായിരുന്നു കോണ്ഗ്രസ് നിലപാട്.ഇന്നലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ പതിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് മിശ്രി പരാതി അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒരു തീരുമാനവും ഉണ്ടായില്ല.

തുടര്‍ന്ന് മിശ്രിയും പ്രവര്‍ത്തകരും പരസ്യമായി പോസ്റ്റര്‍ ഒട്ടിക്കാന്‍ ഇറങ്ങിയിരുന്നു. മോദിയുടെ പോസ്റ്ററിന് മുകളില്‍ മിശ്രി തന്നെ പരസ്യമായി പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് മിശ്രിയെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് വഡോദരയില്‍ കോണ്‍ഗ്രസ് പൊലീസ് സംഘര്‍ഷമുണ്ടായി.

മിശ്രിക്കൊപ്പം നിരവധി കോണ്ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Leave a Reply