728-pixel-x-90-2-learn
728-pixel-x-90
<< >>

മോഡിയുടെ ഓണ്‍ലൈന്‍ ചായക്കട ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം

തിരുവന്തപുരം :ചായക്കടകളില്‍ എത്തുന്നവരുമായി മോഡിയുടെ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്ക്  ഇന്ന് വൈകിട്ട് കേരളത്തില്‍ തുടക്കമാകും.കേരളത്തിലെ 32 ചായക്കടകളില്‍ എത്തുന്നവരുമായി വൈകിട്ട്‌ 6 മുതല്‍ 8 വരെയുള്ള സമയത്ത് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ്  ‘ചായ് പീ ചര്‍ച്ച’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി നടക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്‌, എറണാകുളം, കോഴിക്കോട്‌ എന്നീ ജില്ലകളിലെ 32 ചായക്കടകളാണ്‌ തിരഞ്ഞെടുത്തിരിക്കുന്നത്‌. 12റൗണ്ട്‌ ചര്‍ച്ചകളാണ്‌ മോഡി രാജ്യത്താകമാനം ഇത്തരത്തില്‍ നടത്തുന്നത്‌.

ഇന്ത്യയിലൊട്ടാകെ 300 നഗരങ്ങളില്‍ മോഡിയുടെ ചായക്കടയിലെ ചര്‍ച്ച നടക്കും.തിരുവനന്തപുരത്ത്‌ ചാലയിലെ കൊത്തുവാള്‍ തെരുവില്‍ കാര്‍ത്തിക റ്റീ സ്റ്റാളിനു പുറമേ കോഴിക്കോട്ട്‌മൂന്നും മലപ്പുറം, പാലക്കാട്‌, പത്തനംതിട്ട ജില്ലകളില് ഒന്നു വീതവും ചായക്കടകളില്‍ ചര്‍ച്ചയ്ക്ക്‌ സൗകര്യമൊരുക്കും.
തിരുവനന്തപുരത്ത്‌ 12 ചായക്കടകളിലാണ്‌ ചര്‍ച്ച.

indiancag .org/chaipecharcha എന്ന വെബ്സൈറ്റ്‌ വഴി ആളുകള്‍ക്ക്‌ മോഡിയോട്‌ നേരിട്ട്‌ ചോദ്യങ്ങള്‍ ചോദിക്കാം. മികച്ച ചോദ്യങ്ങള്‍ക്ക്‌ മോഡി ഉത്തരം നല്‍കും.ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും മറ്റു നേതാക്കളും പരിപാടിയില്‍ മോഡിക്കൊപ്പം പങ്കെടുക്കും. താന്‍ പഴയ ചായക്കച്ചവടക്കാരന്‍ ആയിരുന്നു എന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തെ നേരിടാനാണ് മോഡി ഈ പ്രചാരണപരിപാടി നടത്തുന്നത്.

INDIANEWS24 DELHI

Leave a Reply