728-pixel-x-90-2-learn
728-pixel-x-90
<< >>

നരേന്ദ്ര മോഡി തരംഗ സൂചനയുമായി എക്സിറ്റ് പോള്‍ ഫലങ്ങള്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തിലേറുമെന്ന ശക്തമായ സൂചനയാണ് വിവിധ ഏജന്‍സികളുടെ പോസ്റ്റ്‌-എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നത്.യു പി എയുടെ ദയനീയ പതനവും ഏജന്‍സികള്‍ ഒരേ സ്വരത്തില്‍ പ്രവചിക്കുന്നു.അത് പോലെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആം ആദ്മി പാര്‍ട്ടിയുടെ സീറ്റുകളുടെ എണ്ണം വിരലില്‍ എണ്ണാവുന്ന നിലയിലേക്ക് പതിക്കുമെന്നും സര്‍വ്വേകള്‍ ഏക സ്വരത്തില്‍ പ്രവചിക്കുന്നു.എന്‍ ഡി എയ്ക്ക് 240 മുതല്‍ 340 വരെ സീറ്റുകള്‍ പ്രവചിക്കപ്പെടുന്നു.ഏതായാലും എന്‍ ഡി എ കേവല ഭൂരിപക്ഷം നേടാനാണ് കൂടുതലായി സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

ബിജെപിക്ക് തനിയെ 202 സീറ്റും സഖ്യകക്ഷികള്‍ക്ക് 25 സീറ്റും ലഭിക്കുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. കോണ്‍ഗ്രസിന് 89 സീറ്റും സഖ്യകക്ഷികള്‍ക്ക് 12 സീറ്റും ലഭിക്കുമെന്നും ഇവരുടെ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു.ആജ് തക് എക്‌സിറ്റ് പോള്‍ ഫലപ്രകാരം എന്‍ഡിഎയ്ക്ക് 261 മുതല്‍ 281 വരെ സീറ്റുകള്‍ ലഭിക്കും. യുപിഎയ്ക്കാകട്ടെ 110 മുതല്‍ 120 വരെ സീറ്റുകളാണ് ആജ്തക് പ്രവചിക്കുന്നത്. ഇന്ത്യാ ടുഡേ-സിസേറോ സര്‍വേ പ്രകാരം എന്‍ഡിഎ 261 മുതല്‍ 283 സീറ്റുവരെ നേടും. യുപിഎയ്ക്ക് 110-120 സീറ്റുകളാണ് ലഭിക്കുക.

സിഎന്‍എന്‍ ഐബിഎന്‍ എക്‌സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 11 മുതല്‍ 14വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 6 മുതല്‍ 9 വരെ സീറ്റുകളും ലഭിക്കും.

ജയലളിതയുടെ എ ഐ ഡി എം കെയും മമതയുടെ തൃണമൂലും ജഗന്റെ വൈ എസ് ആര്‍ കോണ്‍ഗ്രസ്സും നേട്ടമുണ്ടാക്കുന്നവരുടെ പട്ടികയിലാണ്.അതേ സമയം മുലായം സിങ്ങും മായാവതിയും നേട്ടമുണ്ടാക്കാനിടയില്ല എന്നാണു പ്രവചനം.

ഏതായാലും എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ അപ്പാടെ പാളിയ സന്ദര്‍ഭങ്ങള്‍ വിരളമല്ല.ഈ പ്രതീക്ഷയിലാണ് യു പി എ യും.ഫലപ്രഖ്യാപനത്തിന് ഇനി കേവലം മൂന്നു നാളുകള്‍ മാത്രം അവശേഷിക്കവേ കണക്കുകൂട്ടലുകളിലും സഖ്യ സാധ്യതകളിലുമായി കറങ്ങിത്തിരിയുകയാണ് ഇന്ത്യന്‍ രാഷ്ട്രീയം.

INDIANEWS 24 DELHI

Leave a Reply