728-pixel-x-90-2-learn
728-pixel-x-90
<< >>

മോഡിക്ക് തരൂരിന്റെ വെല്ലുവിളി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത്‌ മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിക്ക് കേന്ദ്രമന്ത്രി ശശി തരൂരിന്റെ വെല്ലുവിളി. നിലവില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുന്ന തരൂര്‍ ട്വിട്ടറിലൂടെയാണ് വെല്ലുവിളി മുഴക്കിയത്. മോഡി തിരുവനന്തപുരത്ത് മത്സരിച്ചാല്‍ വോട്ടര്‍മാര്‍ ഉചിതമായ മറുപടി നല്‍കുമെന്ന് തരൂര്‍ പറയുന്നു.
ഉത്തരേന്ത്യയിലെ ഏതെങ്കിലും സീറ്റിനു പുറമെ തിരുവനന്തപുരത്തും മോഡി മത്സരിച്ചേക്കുമെന്ന ഊഹാപോഹം പ്രച്ചരിക്കുന്നതിനിടെയാണ് വിഷയം സജീവചര്‍ച്ചയാക്കി തരൂരിന്റെ പരാമര്‍ശം.
കഴിഞ്ഞ തവണ 99998 വോട്ടായിരുന്നു തരൂരിന്റെ ഭൂരിപക്ഷം. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പി കെ കൃഷ്ണദാസിനു 84094 വോട്ടാണ് ലഭിച്ചത്. എന്നാല്‍, 2004ല്‍ ഒ രാജഗോപാല്‍ 228052 വോട്ട് നേടിയിരുന്നു.

Leave a Reply