728-pixel-x-90-2-learn
728-pixel-x-90
<< >>

മോഡിക്ക് അമേരിക്കയുടെയും ബ്രിട്ടന്റെയും ആലിംഗനം

വാഷിങ്ടണ്‍ : ഇന്ത്യയില്‍ തരംഗമായി മാറിയ മോഡിക്ക് മുന്നില്‍ അമേരിക്ക മുട്ട് മടക്കി.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിസാവിലക്ക് യു.എസ്.വിദേശകാര്യ വകുപ്പ് നീക്കി.ആ തീരുമാനമാണ് അമേരിക്ക ഇപ്പോള്‍ മാറ്റിയത്.ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് 2005 ലാണ് മോദിക്ക് വിസ നല്‍കേണ്ടെന്ന് അമേരിക്ക തീരുമാനിച്ചത്.രാഷ്ട്രത്തലവന്‍ എന്ന നിലയ്ക്ക് നിയുക്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ‘ എ-1′ വിസയാണ് നല്‍കുകയെന്ന് വിദേശകാര്യ വകുപ്പ് വക്താവ് ജെന്‍ സാക്കി വ്യക്തമാക്കി.

modi _David_Cameronലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മോദിയെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ നേരിട്ട് ടെലഫോണില്‍ വിളിച്ച്   അഭിനന്ദിക്കുകയും യു.എസ് സന്ദര്‍ശനത്തിന് അദ്ദേഹത്തിനെ ക്ഷണിക്കുകയും ചെയ്തു.

ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മോഡിക്ക്  ട്വിറ്ററിലൂടെ അഭിനന്ദന സന്ദേശം അയച്ചു.വിദേശ രാഷ്ട്രത്തലവന്മാരുടെ അഭിനന്ദന സന്ദേശങ്ങള്‍ ഇന്ത്യയിലേക്ക് പ്രവഹിക്കുകയാണ്.പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും ആശംസാസന്ദേശം അയച്ചവരില്‍പ്പെടുന്നു.മോഡിയെ അദ്ദേഹം പാകിസ്ഥാനിലേക്ക് ക്ഷണിക്കുകയും ചെയ്തു.

 

INDIANEWS24 NEW DELHI

 

Leave a Reply