jio 800x100
jio 800x100
728-pixel-x-90
<< >>

മോഡറേഷനോ മറ്റ് സൗജന്യ മാര്‍ക്കുകളോ നല്‍കാതെ എസ്എസ്എല്‍സി പരീക്ഷയില്‍ 98.11 ശതമാനം വിജയം

തിരുവനന്തപുരം:എസ്എസ്എല്‍സി പരീക്ഷയില്‍ മോഡറേഷനോ മറ്റ് സൗജന്യ മാര്‍ക്കുകളോ നല്‍കാതെ 98.11 ശതമാനം വിജയം.കൂടാതെ 599 സര്‍ക്കാര്‍ സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹതനേടിയയെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. 37,334 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്.99.33 ശതമാനം. കുറവ് വയനാട് ജില്ലയിലാണ്. 93.22 ശതമാനം. വിദ്യാഭ്യാസ ജില്ലകളില്‍ കുട്ടനാടാണ് വിജയശതമാനം (99.90 ശതമാനം) കൂടുതല്‍. വയനാട് ഏറ്റവും പിന്നിലാണെങ്കിലും അവിടെ 93.22 ശതമാനം വിജയമുണ്ട്.പരീക്ഷ ഫലം പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാനാണ് വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹരാക്കി  നൂറുമേനി വിജയം ലഭിച്ച 1,703 സ്‌കൂളുകളുണ്ട്.  599 സര്‍ക്കാര്‍ സ്‌കൂളുകളും 713 എയ്ഡഡ്, 391 അണ്‍ – എയ്ഡഡ് സ്‌കൂളുകളുമുണ്ട്. 37,334 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയപ്പോള്‍ കഴിഞ്ഞ വര്‍ഷം എല്ലാവിഷയത്തിനും എ പ്ലസ് നേടിയത് 34,313 വിദ്യാര്‍ഥികള്‍ മാത്രമായിരുന്നു.
  
പരീക്ഷ എഴുതിയ 4,34,729 വിദ്യാര്‍ഥികളില്‍ 4,26, 513 പേരും വന്‍ വിജയവുമായി പത്താം തരം കടന്നു. കഴിഞ്ഞ വര്‍ഷം 97.84 ശതമാനമായിരുന്നു വിജയം. ഗള്‍ഫ് മേഖലയില്‍ 98.79 ശതമാനവും ലക്ഷദ്വീപ് മേഖലയില്‍ 87.96 ശതമാനവുമാണ് വിജയം. ഗള്‍ഫ് മേഖലയിലെ ഒന്‍പത് സ്‌കൂളുകളില്‍ പരീക്ഷ എഴുതിയ 495 പേരില്‍ 489 പേരും വിജയിച്ചു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ റവന്യൂ ജില്ല മലപ്പുറം (80,052), വിദ്യാഭ്യാസ ജില്ലയും മലപ്പുറം (27,414) ആണ്. ഏറ്റവും കുറച്ച് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ റവന്യൂ ജില്ല പത്തനംതിട്ട (10,852), വിദ്യാഭ്യാസ ജില്ല കുട്ടനാട് (2,114). 
ലക്ഷദ്വീപിലെ ഒന്‍പത് സ്‌കൂളുകളിലായി പരീക്ഷ എഴുതിയ 681 പേരില്‍ 599 പേരും ഉപരിപഠനത്തിന് അര്‍ഹതനേടി.  കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ് മേഖലകളിലുമടക്കം 2,939 സെന്ററുകളിലായി 4,34,729 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 2,12,472 പേര്‍ പെണ്‍കുട്ടികളും 2,22,257 പേര്‍ ആണ്‍കുട്ടികളുമാണ്. 2,43,093 വിദ്യാര്‍ഥികള്‍ മലയാളം മീഡിയത്തിലും 1,87,592 വിദ്യാര്‍ഥികള്‍ ഇംഗ്ലീഷ് മീഡിയത്തിലും 2,430 വിദ്യാര്‍ഥികള്‍ കന്നട മീഡിയത്തിലും, 1,614 വിദ്യാര്‍ഥികള്‍ തമിഴ് മീഡിയത്തിലുമാണ് പരീക്ഷ എഴുതിയത്. 

പി.ആര്‍.ഡി. ലൈവ് എന്ന മൊബൈല്‍ ആപ്പിലും keralapareekshabhavan.insslcexam.kerala.gov.inresults.itschool.gov.inresults.kerala.nic.inwww.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലമറിയാം. എസ്.എസ്.എല്‍.സി (എച്ച്.ഐ.), ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ.) ഫലം sslchiexam.kerala.gov.in എന്ന സൈറ്റിലും ടി.എച്ച്.എസ്.എല്‍.സി ഫലം thslcexam.kerala.gov.in എന്ന സൈറ്റിലും ലഭിക്കും.

INDIANEWS൨4 EDUCATION DESK

Leave a Reply