728-pixel-x-90-2-learn
728-pixel-x-90
<< >>

‘മൊയ്തീന്‍’ കുതിക്കുന്നു, മിസിസാഗ വഴി ഓട്ടവയിലേക്ക്

ടൊറന്റോ: മലയാളക്കര കീഴടക്കിയ പ്രണയകാവ്യം ‘എന്ന് നിന്‍റെ മൊയ്തീന്‍’ കാനഡയിലും ജൈത്രയാത്ര തുടരുന്നു. മിസിസാഗയില്‍ തുടര്‍ച്ചയായ മൂന്നാം വാരാന്ത്യത്തിലും ചിത്രം പ്രദര്‍ശിപ്പിക്കും. അടുത്ത മാസം ഓട്ടവയിലും സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

സ്കാര്‍ബറോയിലും മിസിസാഗയിലും മൂന്നു തവണ വീതം ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. പ്രേക്ഷകരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് മിസിസാഗ സിനി സ്റ്റാര്‍സില്‍ [CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Road, East, Mississauga ON L4Z 1C7]  ഒക്ടോബര്‍ 25 ഉച്ചകഴിഞ്ഞ് 3.15ന്  ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കും.

ഓട്ടവയില്‍ നവംബര്‍ 1 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45ന് മേഫെയര്‍ തിയറ്ററിലാണ് പ്രദര്‍ശനം [1074, bank st. Ottawa].

Leave a Reply