728-pixel-x-90-2-learn
728-pixel-x-90
<< >>

‘മൊയ്തീന്‍’ കാനഡയിലും തരംഗം; രണ്ട് പ്രദര്‍ശനംകൂടി

ടൊറന്റോ: കേരളം നെഞ്ചിലേറ്റിയ യഥാര്‍ത്ഥ പ്രണയചിത്രം ‘എന്ന് നിന്‍റെ മൊയ്തീന്‍’ കാനഡയിലും സൂപ്പര്‍ഹിറ്റ്‌. വരുന്ന വാരാന്ത്യത്തില്‍ സ്കാര്‍ബറോയിലും മിസിസാഗയിലും ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കും.

പോയ വാരം സ്കാര്‍ബറോയില്‍ മൂന്നും മിസിസാഗയില്‍ രണ്ടും തവണ ‘എന്ന് നിന്‍റെ മൊയ്തീന്‍’ പ്രദര്‍ശിപ്പിച്ചിരുന്നു. എല്ലാ പ്രദര്‍ശനങ്ങളും ഹൗസ്ഫുള്‍ ആയി. ടിക്കറ്റ് കിട്ടാത്തതിനാല്‍ ഒട്ടേറെപ്പേര്‍ക്ക് സിനിമ കാണാന്‍ കഴിഞ്ഞില്ല. ഇത് കണക്കിലെടുത്താണ് വീണ്ടും പ്രദര്‍ശനം നടത്തുന്നത്.

മക്കാവന്‍-ഫിഞ്ചിലെ വുഡ്സൈഡ് സിനിമാസില്‍ [1571 SANDHURST CIRCLE (McCowan& finch)Toronto,ON M1V 1V2] ഒക്ടോബര്‍ 17 വൈകിട്ട് 3.15നും മിസിസാഗ സിനി സ്റ്റാര്‍സില്‍ [CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Road, East, Mississauga ON L4Z 1C7]  ഒക്ടോബര്‍ 18 വൈകിട്ട് 3.15നുമാണ് പ്രദര്‍ശനങ്ങള്‍.

ടിക്കറ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക. ഫോണ്‍:  6478927650

Leave a Reply