728-pixel-x-90-2-learn
728-pixel-x-90
<< >>

മൊയിന്‍ ഖാന്‍ ചൂതാട്ട കേന്ദ്രത്തില്‍; പാക് ക്രിക്കറ്റ് വീണ്ടും വിവാദചുഴിയില്‍

മെല്‍ബണ്‍:ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങല്‍ പരാജയപ്പെട്ട പാക്കിസ്ഥാന്‍ ടീമില്‍ പുതിയ വിവാദം. ടീമിന്റെ മുഖ്യ സെലക്ടറും മുന്‍ വിക്കറ്റ്കീപ്പറുമായ മൊയിന്‍ ഖാന്‍ ഓസ്‌ട്രേലിയയിലെ ഒരു ചൂതാട്ട കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയതാണ് പ്രശ്‌നമായിരിക്കുന്നത്.

മോയിന്‍ ഖാന്‍ ചൂതാട്ട കേന്ദ്രത്തിലേക്ക് വരുന്നതും പോകുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തായതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചത്.വിന്‍ഡീസിനെതിരായ മല്‍സരം നടക്കുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പാണ് മൊയിന്‍ ചൂതാട്ട കേന്ദ്രത്തിലെത്തിയത്. മത്സരം പാക്കിസ്ഥാന്‍ വലിയ മാര്‍ജിനില്‍ തോല്‍ക്കുകയും ചെയ്തിരുന്നു.

ഇതേ ചൂതാട്ട കേന്ദ്രത്തിലുണ്ടായ ചിലരാണ് മൊയിന്‍ ഖാന്റെ ചിത്രങ്ങളും വിഡിയോയും പകര്‍ത്തി പുറത്തുവിട്ടത്. സംഭവം പാക്ക് ടീമിലും ആരാധകര്‍ക്കിടയിലും വലിയ വിമര്‍ശത്തിന് കാരണമായിട്ടുണ്ട്. ചൂതാട്ട കേന്ദ്രം സന്ദര്‍ശിച്ചത് സംബന്ധിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശദീകരണം ചോദിച്ചിട്ടുണ്ട്.

ലോകകപ്പ് തുടങ്ങുന്നതിന് മുമ്പെ പാക്ക് ടീമില്‍ വിവാദങ്ങള്‍ തുടങ്ങിയതാണ്. അച്ചടക്ക ലംഘനം നടത്തിയ അഞ്ചു താരങ്ങള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചിരുന്നു. പിന്നീട് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് പാക്ക് ഫീല്‍ഡിങ് പരിശീലകന്‍ രാജിവച്ചിരുന്നു.

INDIANEWS24 SPORTS DESK

Leave a Reply