728-pixel-x-90-2-learn
728-pixel-x-90
<< >>

മൊബൈ്ല്‍ ഇന്റര്‍നെറ്റ് നിരക്ക് കൂട്ടി

കൊച്ചി:മൊബൈല്‍ ഇന്റര്‍നെറ്റിന് പ്രചാരം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് എസ് എം എസ് സംവിധാനം ആര്‍ക്കും വേണ്ടാത്ത സ്ഥിതിയിലേക്കെത്തിയതൊടെ മൊബൈല്‍ കമ്പനികള്‍ ഇന്റെര്‍നെറ്റ് താരിഫുകള്‍ ഗണ്യമായി കൂട്ടി.ചൊവ്വാഴ്ച്ച മുതല്‍ നിലവില്‍ വരുന്ന താരിഫ് അനുസരിച്ച് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് 80 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്.സ്വകാര്യ മൊബൈല്‍ കമ്പനകിള്‍ക്കൊപ്പം പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്ലും നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് ഒപ്പം ചേര്‍ന്നു.

എസ് എം എസ് ഉപയോഗം കുറഞ്ഞത് മൂലമുള്ള നഷ്ടം നികത്താനെന്ന പേരിലാണ് നിരക്ക് കൂട്ടിയിരിക്കുന്നത്.10 രൂപയ്ക്ക് മൂന്ന് ദിവസത്തേക്ക് ലഭ്യമായിരുന്ന 60 എംബി ഡാറ്റ പ്‌ളാന്‍ വെട്ടിച്ചുരുക്കി. ഇത് ഒരു ദിവസത്തേക്ക് 30 എംബിയാക്കി.മൂന്ന് ദിവസം വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് പുതിയ താരിഫ് ഏര്‍പ്പെടുത്തി.രണ്ട് ആഴ്ചത്തേയ്ക്കും ഒരു മാസത്തേയ്ക്കും വിവിധ സ്ലാബുകളാക്കി നിരക്കുകള്‍ ഏകീകരിച്ചു.ഇതുവരെ 140 രൂപയ്ക്ക് ഒരുമാസത്തേക്ക് ഒരു ജിബി ഉപയോഗിക്കാമായിരുന്നത് വിവിധ കമ്പനികള്‍ 250 രൂപ വരെയാക്കി.ഒരു ജിബി ഡാറ്റയുടെ പരമാവധി ഉപയോഗദിവസം 20 ദിവസത്തേക്കായാണ് കുറച്ചത്.30 ദിവസത്തേക്കുള്ള പ്‌ളാനുകള്‍ വേണമെങ്കില്‍ 2ജിബി ഡാറ്റയുടെ ഓഫര്‍ ചെയ്യണം.

എന്നാല്‍ നിരക്ക് വര്‍ദ്ധനക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഉപഭോക്താക്കള്‍.സമൂഹമാധ്യമങ്ങളിലൂടെ ഇതിനായി പ്രചാരണവും തുടങ്ങിക്കഴിഞ്ഞു.നിരവധി പ്രതിഷേധ പോസ്റ്റുകള്‍ ഇട്ടിരിക്കുന്നതിനൊപ്പം ഒരു ദിവസം പൂര്‍ണമായും മൊബൈല്‍ ഇന്റര്‍നെറ്റ് ബഹിഷ്‌കരിക്കുകയെന്ന സമരമുറയാണ് ഉപഭോക്താക്കള്‍ പരീക്ഷിക്കുന്നത്.ഒരു ദിവസം ഇന്റര്‍നെറ്റ് ഉപയോഗിച്ചില്ലെങ്കില്‍ മൊബൈല്‍ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം എത്രയെന്ന് മനസ്സിലാക്കണമെന്ന വെല്ലുവിളിയോടെയാണ് ബഹിഷ്‌കരണത്തിന് ഒരുങ്ങുന്നത്.ഇതിനായി ഈ മാസം 31 തിരഞ്ഞെടുത്തതായും പ്രചാരണമുണ്ട്.

INDIANEWS24.COM BUSINESS DESK

Leave a Reply