728-pixel-x-90-2-learn
728-pixel-x-90
<< >>

മൊബൈല്‍ ഫോണ്‍ നിരക്ക് കുറഞ്ഞേക്കും

ന്യൂഡല്‍ഹി: കോള്‍ കണക്ട് ചാര്‍ജ് പകുതിയിലും താഴെയായി കുറച്ചുകൊണ്ട് ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നടപടി. ഒരു നെറ്റ്‌വര്‍ക്കില്‍ നിന്നും മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ചാര്‍ജാണ് കോള്‍ കണക്ട് ചാര്‍ജ്. നിലവില്‍ 14 പൈസയായ ഈ നിരക്ക് ആറ് പൈസയാക്കിയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നുത്.

ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലാകുമെന്ന് ട്രായ് അറിയിച്ചു. മുന്‍പ് പല ഘട്ടങ്ങളിലായി കോള്‍ കണക്ട് ചാര്‍ജ് കുറച്ചിട്ടുണ്ട്. 2003ല്‍ 30 പൈസയാക്കിയത് 2009 ഓടെ 20 പൈസയായി കുറച്ചു. 2015ല്‍ 14 പൈസയായി കുറച്ചതാണ് ഏറ്റവും ഒടുവിലത്തെ നിരക്ക് കുറയ്ക്കല്‍. 2020 ആകുമ്പോഴേക്കും കോള്‍ കണക്ട് ചാര്‍ജ് തന്നെ എടുത്തുകളയുകയാണ് ലക്ഷ്യമെന്ന് ട്രായ് അറിയിച്ചു.

INDIANEWS24.COM Technology Desk

Leave a Reply