728-pixel-x-90-2-learn
728-pixel-x-90
<< >>

മൊബൈല്‍ പോലുമില്ലാതിരുന്ന മുഖ്യന്‍ ചാറ്റിങ്ങിന് റെഡിയായി കഴിഞ്ഞു

തിരുവനന്തപുരം:ജനങ്ങളുമായി ആശയവിനിമയം നടത്താന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അര മണിക്കൂര്‍ ഫേസ് ബുക്ക് ചാറ്റിങ്ങിനൊരുങ്ങിക്കഴിഞ്ഞു.വിവര സാങ്കേതിക വിദ്യകള്‍ ജനാധിപത്യത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന ആദ്യ തെരഞ്ഞെടുപ്പിന്‌ കേരളം സാക്ഷ്യം വഹിക്കാനിരിക്കുന്നതിന് മുന്നോടിയായാണ് ഉമ്മന്‍ ചാണ്ടിയുടെ പുതിയ നീക്കം.തിങ്കളാഴച്ച്(21ന്)രാത്രി ഒമ്പത് മുതല്‍ അരമണിക്കൂര്‍ നേരത്തെ വിഡിയോ ചാറ്റിലായിരിക്കും മുഖ്യന്‍ പ്രത്യക്ഷപ്പെടുക.

രണ്ടര വര്‍ഷം മുമ്പ് ഈ സര്‍ക്കാരിനെ പിടികൂടിയ സോളാര്‍ കേസില്‍ നിന്നും ഒരയവ് പോലും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ പുതിയ നീക്കം എന്നത് കൗതുകമുണര്‍ത്തുന്നു.മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിലെ അംഗങ്ങളെല്ലാം കേസില്‍ പിടിക്കപ്പെടുമ്പോള്‍ അവര്‍ ഉപയോഗിച്ച മൊബൈല്‍ഫോണ്‍ കോളുകളാണ് സോളാര്‍ കേസില്‍ നിര്‍ണ്ണായകമായത്.സ്വന്തമായി മൊബൈല്‍ ഫോണില്ലാതിരുന്ന മുഖ്യന് സോളാര്‍ പ്രതികളുമായി ആശയ വിനിമയം നടത്താന്‍ മുഖ്യമന്ത്രി പേഴ്‌സണല്‍ സ്റ്റാഫിന്റെ ഫോണുകള്‍ ഉപയോഗിച്ചിരുന്നിരിക്കാം എന്ന സംശയങ്ങള്‍ ഉണര്‍ന്ന സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടി ആദ്യമായി മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതും ഉപയോഗിക്കാന്‍ തുടങ്ങുന്നതും.

തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ വിവരസാങ്കേതികതയുടെ പല മാര്‍ഗങ്ങളും ഉപയോഗിക്കുന്നതിന് കേരളം സാക്ഷ്യം വഹിച്ചു.സര്‍ക്കാര്‍ പദ്ധതികളും മറ്റും ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി.ഒടുവില്‍ ഇതാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞ സമയത്ത് ജനങ്ങളുമായി ചാറ്റിങ്ങിനും തയ്യാറെടുക്കുന്നു.

സോഷ്യല്‍ മീഡിയ സജീവമായതോടെ മറുവശത്ത് പിണറായി വിജയനും സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തുന്നതില്‍ പിശുക്ക് കാണിക്കുന്നില്ല.സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങളും സ്വന്തം നിലയ്ക്ക് സമൂഹത്തിന് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളും ആശയങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

2 Responses to മൊബൈല്‍ പോലുമില്ലാതിരുന്ന മുഖ്യന്‍ ചാറ്റിങ്ങിന് റെഡിയായി കഴിഞ്ഞു

  1. va Reply

    March 17, 2016 at 8:49 PM

    In olden days, our manthravadees used ‘chating’ for bringing the then popular gods under their control. Let us see if the CM(Chief Manthravadi) can bring under his control, the now popular gods through chating. History repeats.

  2. Sebastian Vattamattam Reply

    March 17, 2016 at 9:08 PM

    In olden days, our mantravadees used ‘chating’ to bring under their control the then powerful gods like maadan and marutha. Now, the CM(Chief Mantravadi) too use chating to bring under his control, the now powerful gods. History repeats.

Leave a Reply