728-pixel-x-90-2-learn
728-pixel-x-90
<< >>

മൊബൈല്‍ നെറ്റ് വര്‍ക്ക് പലയിടങ്ങളിലും പണിമുടക്കുണ്ടാക്കി

തിരുവനന്തപുരം:സംസ്ഥാനത്ത് പലയിടത്തും മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ പണിമുടക്കി.മണിക്കൂറുകളോളം ഇന്‍കമിംഗ് കോളുകള്‍ ഉള്‍പ്പെടെ നിലച്ചത് ആളുകളെ ഏറെ വലച്ചു.ശനിയാഴ്ച്ച രാവിലെയാണ് ഇത് കൂടുതലും പേരെ ബാധിച്ചത്.സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച പരാതികള്‍ വ്യാപകമായിരുന്നു.

കോള്‍ വിളിക്കാനോ ഇന്റര്‍നെറ്റ് കണക്ട് ചെയ്യാനോ കഴിയുന്നില്ലെന്ന് പരാതിക്കു പുറമേയാണ് ഇന്‍കമിംഗ് കോള്‍ പോലും പലയിടത്തും അവതാളത്തിലായതായി അറിയുന്നത്.കൊച്ചിയിലടക്കം പലരും ബന്ധപ്പടാനാവാത്തതിന്റെ ബുദ്ധിമുട്ടുകള്‍ വാര്‍ത്താ മാധ്യമങ്ങളുമായി പങ്കുവച്ചു.തുടക്കത്തില്‍ പലരും ഇത് കാര്യമാക്കാതെ താനെ ശരിയാകുമെന്ന് കരുതി വിട്ടു.എന്നാല്‍ രണ്ട് മണിക്കൂറിലേറെ നിശ്ചലമായിരിക്കുന്ന അവസ്ഥ വന്നതോടെ ആളുകളില്‍ നിന്നും പരാതികള്‍ വ്യാപകമായി.വൈകീട്ടോടെ മിക്കതും പൂര്‍വ്വ സ്ഥിതിയിലായതായാണ് അറിയുന്നത്.

INDIANEWS24.COM Technology

Leave a Reply