മൊബൈല്‍ ഇന്റര്‍നെറ്റിന് കടുതല്‍ വേഗത കിട്ടുന്ന ഗൂഗിളിന്റെ വെബ്ലൈറ്റ് കേരളത്തിലും.ഗൂഗിള്‍ ഇന്തോനേഷ്യയില്‍ പരീക്ഷിച്ചു വിജയിച്ച വെബ്ലൈറ്റ് ഇവിടെയെത്തുമ്പോള്‍ സെര്‍ച്ചിന് ഇനിമുതല്‍ നിലവിലുള്ളതിന്റെ നാലിരട്ടി വേഗതയുണ്ടാകുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.
നെറ്റ്വര്‍ക്ക് സ്പീഡ് കുറഞ്ഞ സമയത്തു സെര്‍ച്ചിങ് നടത്തുമ്പോള്‍ അനാവശ്യമായ ഡേറ്റ ഉപയോഗം കുറച്ച് ഗൂഗിളില്‍ തിരയുന്ന പേജ് മാത്രം നല്കുന്ന സംവിധാനമാണു ഗൂഗിള്‍ വെബ്ലൈറ്റ്.80 ശതമാനത്തോളം ഡേറ്റ ഉപയോഗം ഇങ്ങനെ ക്രമീകരിക്കപ്പെടുന്നു.ഗൂഗിള്‍ ക്രോം, ആന്‍ഡ്രോയിഡ് ഗൂഗിള്‍ സെര്‍ച്ച് എന്ജിന് എന്നിവ വഴി സെര്‍ച്ച് നടക്കുമ്പോഴാണു സെര്‍ച്ചില്‍ ഗൂഗിള്‍ ഇടപെടല്‍ നടത്തുന്നത്.
വെബ്പേജില്‍ വരുന്ന ഫ്ലാഷ് കണ്ടന്റുകള്‍ കുറയ്ക്കുക, പരിധിയില്‍ അധികമുള്ള പരസ്യങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയ മാര്‍ഗങ്ങളാണ് വെബ്ലൈറ്റ് ചെയ്യുന്നത്.സാധാരണ രീതിയില്‍ വെബ്സെറ്റ് കാണാനുള്ള അവസരവും വെബ്ലെറ്റ് നല്‍കും.
INDIANEWS24.COM Technology Desk