jio 800x100
jio 800x100
728-pixel-x-90
<< >>

“മൈ സ്റ്റോറി” തഴയപ്പെടേണ്ട ഒരു ശ്രമമല്ല

മൈ സ്റ്റോറി എന്ന രോഷ്നി ദിനകര്‍ ചിത്രം സിനിമ റിലീസിന് മുമ്പും അതിനു ശേഷവും ഉണ്ടായ വിവാദങ്ങളിലൂടെയാണ് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയത്.പ്രീ പബ്ലിസിറ്റിയുടെ അഭാവം ചിത്രത്തിനെക്കുറിച്ച് ഒരു മനോഭാവം രൂപപ്പെടുത്തുവാന്‍ പ്രേക്ഷകനെ സഹായിച്ചില്ല.ചിത്രം റിലീസായതിനെത്തുടര്‍ന്ന്‍ മനപൂര്‍വ്വം എന്ന മട്ടില്‍ വന്ന നെഗറ്റീവ് റിവ്യൂസ് വളരെ വേഗം പ്രചരിക്കുകയും ചെയ്തു.അത്രയൊന്നും ആക്രമിക്കപ്പെടെണ്ട ഒരു ചിത്രമായിരുന്നില്ല ഈ നവാഗത സംവിധായികയുടെ സംരംഭം.പാര്‍വതി എന്ന നടിയുടെ മനോഹരമായ പ്രകടനമാണ് ചിത്രത്തിന്റെ സര്‍വ്വ ന്യൂനതകളെയും മറികടക്കുന്ന ഹൈലൈറ്റ്.ചിത്രം കാണാത്തവര്‍ക്ക് നഷ്ടമാകുന്നതും ആ പ്രകടനം തന്നെയാണ്.ഒരു വട്ടം തീര്‍ച്ചയായും കണ്ടിരിക്കാവുന്ന ഒരു ശ്രമം തന്നെയാണ് മൈ സ്റ്റോറി.

ഒളിച്ചുവച്ച അപ്രതീക്ഷിതത്വങ്ങളൊന്നുമില്ലാത്ത ഇന്ത്യന്‍ പോപ്പുലര്‍ സിനിമ  വിശിഷ്യാ ബോളിവുഡ് സിനിമ കാലങ്ങളായി പിന്‍പറ്റുന്ന മാതൃകകളില്‍ തന്നെയാണ് ‘മൈ സ്റ്റോറി’ യുടെ തിരക്കഥ ശങ്കര്‍ രാമകൃഷ്ണന്‍ രചിച്ചിരിക്കുന്നത്. നോണ്‍ ലീനിയര്‍ രീതിയിലുള്ള കഥ പറച്ചിലില്‍ പ്രധാന കഥാപാത്രങ്ങള്‍ക്കും ഉപ കഥാപാത്രങ്ങള്‍ക്കും വേണ്ട പശ്ചാത്തലമൊരുക്കുവാനോ അവര്‍ക്ക് പ്രേക്ഷകനുമായി താദാത്മ്യം പ്രപിക്കുവാനോ വേണ്ട സമയം നല്‍കിയില്ല എന്നതാണ് ചിത്രത്തിന്റെ പ്രധാന ന്യൂനത.അത് തിരക്കഥയില്‍ വന്ന പിഴവാണോ അതോ ചിത്രീകരണത്തില്‍ സംഭവിച്ചതാണോ എഡിറ്റിംഗില്‍ വന്ന പ്രശ്നമാണോ എന്ന് പറയേണ്ടത് രോഷ്നി ദിനകറോ കൂടുതല്‍ സീനിയറായ ശങ്കര്‍ രാമകൃഷ്ണനോ ആണ്.ജയകൃഷ്‍ണന്‍റെ രണ്ട് ജീവിതഘട്ടങ്ങളിലൂടെയാണ് നോണ്‍ ലീനിയറായി ചിത്രം കഥ പറയുന്നത്. ഒന്ന് അയാളുടെ സിനിമാ അരങ്ങേറ്റകാലവും മറ്റൊന്ന് ഇരുപതു വര്‍ഷത്തിന് ശേഷമുള്ള രണ്ടാം ഘട്ടവും. ജയകൃഷ്ണന്‍റെ ബാല്യകാലോര്‍മ്മയില്‍ നിന്ന് അയാളുടെ സിനിമാ പരിശ്രമത്തിലേക്കും ആദ്യസിനിമയിലേക്കും ഇരുപത്  വര്‍ഷങ്ങള്‍ക്കും ഇരുന്നൂറു  സിനിമകള്‍ക്കും ശേഷ’മുള്ള ഒരു ചലച്ചിത്ര പുരസ്കാര വേദിയിലേക്കുമൊക്കെ വേഗത്തില്‍ കട്ട് ചെയ്‍തിരിക്കുകയാണ് എഡിറ്റര്‍. മുഖ്യകഥാപാത്രത്തിലേക്ക് തന്നെ എത്താന്‍ പ്രേക്ഷകര്‍ക്ക് വേണ്ടത്ര സമയം നല്‍കാതെയുള്ള ലളിതമല്ലാത്ത ഈ തുടരന്‍ കട്ടുകള്‍ തന്നെയാണ് ചിത്രത്തിനെ ന്യൂനത.ഏറ്റവും ദുരന്തമായത് ചമയ വിഭാഗമാണ്‌.പൃഥിരാജിന്റെ വിഗ്ഗുകള്‍ പ്രേക്ഷകനെ വല്ലാതെ അലോസരപ്പെടുത്തുന്നു.കോസ്റ്റ്യൂംസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയ രോഷ്നി പ്രധാന താരത്തിന്റെ കേശാലങ്കാരകനെ  ഇങ്ങനെ കയറൂരി വിടരുതായിരുന്നു.

സിനിമയുടെ പ്രധാന കേന്ദ ബിന്ദുവായ ജയകൃഷ്ണനും താരയും  തമ്മിലുള്ള ബന്ധം വിശ്വസനീയമായി അവതരിപ്പിക്കുവാന്‍  സംവിധായികയ്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പൃഥ്വിയും പാര്‍വ്വതിയും തമ്മിലുള്ള സ്ക്രീന്‍ രസതന്ത്രം മികച്ച രീതിയില്‍ വര്‍ക്കൌട്ട് ആയിട്ടുണ്ട്‌. പ്രകടനത്തില്‍ പാര്‍വ്വതി പൃഥ്വിയേക്കാള്‍ ഒരു പടി മുന്നിലാണ്.അതിനു പാര്‍വതിയെ സഹായിച്ചത് ഹിമ എന്ന കഥാപാത്രമാണ്.താരയും ഹിമയും താരതമ്യമില്ലാത്ത വിധത്തില്‍ അവതരിപ്പിക്കാന്‍ പാര്‍വതിക്കായി.അതില്‍ തന്നെ ഹിമ ഒരു പാട് മുകളിലുമാണ്.പ്രിഥിയുടെ ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ജയകൃഷ്ണന്‍ ഗംഭീരമായി.ഇരുപതുകളിലെ ജയകൃഷ്ണന്‍ നോണ്‍ ലീനിയര്‍ എഡിറ്റിങ്ങിലെയും മേക്കപ്പിലെയും പിഴവുകളില്‍ ഒരു പരിധി വരെ  മുങ്ങിപ്പോയി.my story 8my story 6 copy

പ്രിഥിരാജിനെയും പാര്‍വ്വതിയും ഇഷ്ടപ്പെടുന്ന,എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ ഹാങ്ങ്‌ ഓവര്‍ മനസ്സില്‍ സൂക്ഷിക്കുന്ന പ്രേക്ഷകന് മൈ സ്റ്റോറി ഇഷ്ടമാകും, പ്രത്യാകിച്ചു മൊയ്തീനില്‍ കാണാത്ത ഒരു പാര്‍വ്വതിയെ ഹിമയുടെ രൂപത്തില്‍ കൂടി രോഷ്നി ദിനകര്‍ കരുതി വയ്ക്കുമ്പോള്‍. ആദ്യ ചിത്രം തന്നെ ഒരു വലിയ ക്യാന്‍വാസില്‍ ലിസ്ബണ്‍,മാഡ്രിഡ്‌ എന്നീ വശ്യ സുന്ദര ലോക്കേഷനുകളുടെ ചാരുതയില്‍ അവതരിപ്പിച്ച രോഷ്നി എന്ന സംവിധായികയില്‍ നിന്നും നിര്‍മ്മാതാവില്‍ നിന്നും മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷിക്കാനുണ്ട്.

INDIANEWS24 MOVIES DESK

Leave a Reply