ദുബായ്:’മൈ ദുബായ്’ ടൂറിസം പ്രചാരണ പരിപാടിയില്‍ മലയാളിയും നേട്ടം കൊയ്തു.ടൂറിസം ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിങ്ങിന്റെ നേതൃത്വത്തില്‍ ‘മൈ ദുബായ്’ എന്ന പേരില്‍ നടത്തിയ ഹോട്ടലുകള്‍ക്കായി നടത്തിയ ടൂറിസം പ്രചാരണ പരിപാടിയില്‍ കാസര്‍കോഡ് സ്വദേശിയും ദുബായ് റമദ ഹോട്ടല്‍ ഫ്രണ്ട് ഓഫിസ് മാനേജരുമായ ഹനീഫ് കല്മാട്ടയാണ് വിജയിയായത്.പഞ്ചാബിലെ അമൃത്സര്‍ സ്വദേശിയും ബര്‍ദുബായ് ഫോര്‍ പോയിന്റ്സ് ബൈ ഷെറാട്ടണിലെ അസി.മാനേജര്‍ രവീന്ദര്‍ സിങ്ങ് മത്സരത്തില്‍ വിജയിച്ച മറ്റൊരു ഇന്ത്യക്കാരനാണ്.
11 ഹോട്ടലുകള്‍ പങ്കെടുത്ത മത്സരങ്ങള്‍ കഴിഞ്ഞ വര്‍ഷത്തിലായിരുന്നു നടത്തിയത്.ദുബായിലെ ഏറ്റവും മികച്ച അനുഭവങ്ങളുടെ ചിത്രങ്ങളോ വിഡിയോകളോ നിര്‍ദിഷ്ട സമൂഹമാധ്യമത്തിലിടാനായിരുന്നു നിര്‍ദേശം.വിജയികള്‍ക്ക് അവരുടെ കുടുംബത്തിലെ രണ്ടുപേരെ ദുബായിക്കു കൊണ്ടുവരാനും നാലു രാത്രികള്‍ ചെലവഴിക്കാനും ദുബായിയുടെ വിനോദസഞ്ചാര ആകര്ഷണങ്ങള് ആസ്വദിക്കാനും ദുബായ് ടൂറിസം അവസരമൊരുക്കി.എല്ലാ ചെലവും ദുബായ് ടൂറിസത്തിന്റെ വകയായിരുന്നു.
INDIANEWS24.COM Gulf Desk